പരമ്പരാഗത മത്സ്യബന്ധനത്തിനും നിയന്ത്രണം കൊണ്ടുവരാൻ ആലോചന
text_fieldsമനാമ: മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പരമ്പരാഗത മത്സ്യബന്ധനത്തിനും ബഹ്റൈനിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചന. വലയും ഫിഷ് ട്രാപ്പും ഉപയോഗിക്കുന്നതടക്കം നിരോധിക്കുമെന്നാണ് കരുതുന്നത്. നിലവിലെ നിയമങ്ങൾ യന്ത്രവത്കൃത മത്സ്യബന്ധനത്തെ മാത്രം ബാധിക്കുന്നവയാണ്.
നിലവിലെ നിയമത്തിലെ അപര്യാപ്തതകൾ കൂടി പരിഹരിച്ചുകൊണ്ടുള്ള നിയമനിർമാണമാണ് ഉദ്ദേശിക്കുന്നതെന്ന് എണ്ണ-പരിസ്ഥിതി മന്ത്രാലയവൃത്തങ്ങൾ പറയുന്നു. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പരമ്പരാഗത മത്സ്യബന്ധന രീതികൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അപര്യാപ്തമാണെന്ന് ബഹ്റൈനിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മത്സ്യസമ്പത്ത് കുറയുന്നത് ഗുരുതരമായ പ്രശ്നമാണ്. അതു സംരക്ഷിക്കേണ്ടതുണ്ട്. സംരക്ഷിക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളുടെ അടിയന്തര ആവശ്യകതയുണ്ടെന്ന് ബഹ്റൈനിലെ മത്സ്യബന്ധനമേഖലയിലെ പ്രമുഖനായ അൽ ദുഖീൽ ചൂണ്ടുക്കാട്ടുന്നു. ഫ്ലോട്ടിങ്, ബോട്ടം ട്രോളിങ് വലകൾ ഉൾപ്പെടെ നിയമവിരുദ്ധ മത്സ്യബന്ധന രീതികളാണ് പ്രശ്നത്തിന് പ്രധാന കാരണം. ബഹ്റൈനിലെ ‘നോഖാദ’ നിയമം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.