തൊഴിലുടമകളും എൽ.എം.ആർ.എയും തമ്മിൽ സഹകരണം വ്യാപിപ്പിക്കും –മന്ത്രി
text_fieldsമനാമ: തൊഴിലുടമകളും വ്യപാരികളും തമ്മിലുള്ള ബന്ധം വിപുലമാക്കുമെന്ന് തൊഴിൽ-സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ. എൽ.എം.ആർ.എ (ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി) എക്സിക്യുട്ടിവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ സാമ്പത്തിക വികസനത്തിൽ നേരിട്ട് പങ്കുവഹിക്കുന്ന തൊഴിലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കും. തൊഴിലുടമ, തൊഴിലാളി, എൽ.എം.ആർ.എ വിഭാഗവുമായി അർഥപൂർണമായ സഹകരണത്തോടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും അതുവഴി സാമ്പത്തിക ഉന്നമനം കൈവരിക്കാനും സാധിക്കും. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ട് പോവാനാണ് എൽ.എം.ആർ.എ എപ്പോഴും ശ്രമിക്കുന്നത്. സ്വദേശി തൊഴിലന്വേഷകർക്ക് പരിശീലനം നൽകി സ്വകാര്യ മേഖലയിൽ അവർക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന തരത്തിൽ പദ്ധതികൾ തയാറാക്കുന്നുണ്ട്.
ഓൺലൈനിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ, കോവിഡ് പ്രതിസന്ധിക്കിടയിലും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച എൽ.എം.ആർ.എ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2020ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഉപഭോക്താക്കൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള തീരുമാനം അംഗീകരിച്ചു. വീട്ടുവേലക്കാരടക്കമുള്ള വിഭാഗവുമായി ബന്ധപ്പെട്ട ഇടപാടുകൾ ഓൺലൈനാക്കാനുമുള്ള നിർദേശത്തിന് അംഗീകാരം നൽകി. വീട്ടുവേലക്കാരുടെ ഒളിച്ചോട്ട പ്രശ്നങ്ങളും നിയമ ലംഘകരെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. വീട്ടുവേലക്കാരെ ആവശ്യമുള്ളവർ മാൻപവർ ഏജൻസികളുമായി ബന്ധപ്പെടാനും അവകാശങ്ങൾ മാനിച്ച് മുന്നോട്ടു പോകാനും നിർദേശിച്ചു.
വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നിയമലംഘകരെ നാടുകടത്തുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാനും പുതിയ വർക് പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പായി പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകാനും സാധിച്ചത് നേട്ടമാണെന്ന് വിലയിരുത്തി. സുരക്ഷിതവും മെച്ചപ്പെട്ടതുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ ഇതു വഴിയൊരുക്കിയതായും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.