അമേരിക്കയുമായി സഹകരണം ശക്തമാക്കും -പ്രധാനമന്ത്രി
text_fieldsമനാമ: അമേരിക്കയുമായി സൈനിക, പ്രതിരോധ മേഖലകളിലടക്കം സഹകരണം ശക്തമാക്കാൻ ബഹ്റൈൻ ആഗ്രഹിക്കുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. യു.എസ് സെൻട്രൽ കമാൻഡ് മേധാവി ലഫ്. ജനറൽ മൈക്കൽ കൊറീലയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വലിയ പങ്കാണ് അമേരിക്ക നിർവഹിച്ചു കൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞു. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നഈമി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.