സി.ബി.എസ്.ഇ വിദ്യാർഥികൾക്കുള്ള കൗൺസലിങ് ശനിയാഴ്ച
text_fieldsമനാമ: സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസുകളിൽ ബോർഡ് എക്സാം എഴുതിയ വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകളെക്കുറിച്ച് വിദഗ്ധരുമായി നേരിട്ട് സംസാരിക്കാൻ ലൊറേൽസ് സെന്റർ അവസരമൊരുക്കുന്നു. ബോർഡ് പരീക്ഷയിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കുമുള്ള പ്രത്യേക സെഷനുകൾ ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ മാഹൂസിലുള്ള ലൊറേൽസ് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
12ാം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് പ്രമുഖ ഇന്ത്യൻ യൂണിവേഴ്സിറ്റി അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന റെഗുലർ കോഴ്സുകളിൽ പങ്കെടുക്കാനുള്ള സൗകര്യവും സെന്ററിലുണ്ട്. എ.സി.സി.എ 9 പേപ്പറുകളിൽ പരീക്ഷ ഇളവ് കിട്ടാവുന്ന തരത്തിൽ ഇന്റഗ്രേറ്റഡ് ബികോം, തൊഴിലധിഷ്ഠിത സ്പെഷലൈസേഷനുകളോടെ ബി.ബി.എ എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനും അന്നത്തെ ദിവസം നടക്കും.
കോവിഡ് കാലത്തു ഓൺലൈൻ പരീക്ഷ മാത്രം പരിചയിച്ച കുട്ടികളിൽ ചിലർ ഈ വർഷത്തെ ബോർഡ് പരീക്ഷകളിൽ പരാജയപ്പെട്ടിട്ടുണ്ട്. അവർക്കു എളുപ്പത്തിൽ വിജയിക്കാവുന്നതരത്തിലുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപൺ സ്കൂളിങ് സ്ട്രീമിന്റെ ബഹ്റൈനിലെ ഏക കേന്ദ്രം ലോറേൽസ് ആണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ. അബ്ദുൽ ജലീൽ അബ്ദുല്ല പറഞ്ഞു.
കുട്ടികളെ പഠ്യേതര വ്യക്തിത്വ വികാസപ്രക്രിയകളിൽ കൂടി പങ്കാളികളാക്കി പുതിയ കാലത്തെ വെല്ലുവിളികൾ അനായാസം നേരിടുന്നവരാക്കി മാറ്റുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ നൂറു ശതമാനം വിജയനിരക്ക് കർമനിരതരായ അധ്യാപകരുടെ കൂടി മിടുക്കുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടക്കുന്ന കൗൺസലിങ്ങിന് മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 36458340, 34567220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.