കോവിഡ്: 10 ദിവസത്തിനിടെ 114 ശതമാനം വർധന
text_fieldsമനാമ: കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന 100 ശതമാനത്തിലേറെ. ജനുവരി 22ന് പ്രതിദിനം 305 പുതിയ കേസുണ്ടായിരുന്നത് കഴിഞ്ഞ ദിവസം 655 ആയാണ് ഉയർന്നത്. പുതിയ രോഗികളുടെ എണ്ണത്തിൽ 114 ശതമാനമെന്ന കുതിച്ചുചാട്ടമാണ് ഉണ്ടായത്.
കോവിഡ് വ്യാപനത്തിെൻറ ഗുരുതരാവസ്ഥ ഉൾക്കൊണ്ട് ശക്തമായ നീക്കങ്ങളുമായി ആരോഗ്യമന്ത്രാലയം രംഗത്തുണ്ട്. ഇക്കാര്യത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം തേടിയിട്ടുമുണ്ട്. സ്പോർട്സ് ക്ലബുകൾ, ലോക്കൽ മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ജനിതക മാറ്റം സംഭവിച്ച വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയതിനാൽ െഫബ്രുവരി 20 വരെ ഓഫ്ലൈൻ സ്കൂൾ ക്ലാസുകൾ റദ്ദാക്കിയിട്ടുണ്ട്. കേസുകൾ കുറഞ്ഞതിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന കോവിഡ് ചികിത്സ കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.