Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ് 19: പ്രതിരോധ,...

കോവിഡ് 19: പ്രതിരോധ, ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

text_fields
bookmark_border
കോവിഡ് 19: പ്രതിരോധ, ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
cancel

മ​നാ​മ: കോ​വി​ഡ് പ്ര​തി​രോ​ധ, ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​സി. ചീ​ഫ് ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ് ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ചീ​ഫ് ല​ഫ്. ജ​ന​റ​ല്‍ താ​രി​ഖ് ബി​ന്‍ ഹ​സ​ന്‍ അ​ല്‍ ഹ​സ​െൻറ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ടീ​മു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ത്വ​രി​ത​പ്പെ​ടു​ത്തും. കോ​വി​ഡ്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യ​ത്തി​ലെ​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഇ​ട​പ​ഴ​കു​ന്ന സ്ഥ​ല​ങ്ങ​ള്‍ അ​ണു​മു​ക്ത​മാ​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ടീ​മു​ക​ളു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​സ്​​ക്​ നി​യ​മം ന​ട​പ്പാ​ക്കി​യ​ത് മു​ത​ല്‍ 23,729 പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്​ വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലാ​യി 5357 പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ 2011 ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തു​ക​യു​ണ്ടാ​യി. സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ 67,904 ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളി​ല്‍നി​ന്നും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള 2147 പേ​ര്‍ ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. 5719 സ​ന്ന​ദ്ധ സേ​വ​ക​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 1223 ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തു​ക​യു​ണ്ടാ​യി. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് 858 പ​രി​ശീ​ല​നം ന​ല്‍കി. ക്ലീ​നി​ങ് ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 107 ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19gulf newsbahrain news
Next Story