കോവിഡ് -19 വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
text_fieldsമനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലിയിലെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മാസ്ക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തതായി ഉത്തര മേഖല ഗവര്‍ണര്‍ അലി ബിന്‍ ശൈഖ് അബ്ദുല്‍ ഹുസൈന് അല്‍ അസ്ഫൂര് വ്യക്തമാക്കി.കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ കീഴിലുള്ള ബഹ്റൈന്‍ നാഷനല്‍ ടീമിെൻറയും ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ലഖീഫ പ്രഖ്യാപിച്ച 'ഫീനാ ഖൈര്‍' പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും ബഹ്റൈന്‍ സാധിച്ചിട്ടുണ്ട്. റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റല്‍, സിവില്‍ ഡിഫന്‍സ് വിഭാഗം, ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ്, ഹെല്‍ത്ത് ഫ്രൻഡ്സ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിറ്റീസ് പട്ടികയിൽ ആലി ഉള്പ്പെടുത്തുന്നതിെൻറ ഭാഗമായിട്ടായിരുന്നു ശുചീകരണം.
കമ്യൂണിറ്റി പൊലീസിെൻറ സഹകരണത്തോടെ ട്രാഫിക് വിഭാഗം 10,000 മാസ്ക്കുകളും ഇതിെൻറ ഭാഗമായി വിതരണം ചെയ്തു. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ് മാസ്ക്കുകള്‍ ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.