കോവിഡ് പ്രതിരോധം: ബഹ്റൈന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ
text_fieldsമനാമ: കോവിഡ് നേരിടുന്നതിൽ വിജയംവരിച്ച ബഹ്റൈന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രശംസ. കോവിഡ് പ്രതിരോധിക്കുന്നതിൽ തന്ത്രപരമായ മാർഗങ്ങൾ ബഹ്റൈൻ സ്വീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
കോവിഡ് പ്രതിരോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ടീം രൂപവത്കരിക്കൽ, വിവിധ ഭാഷകളിൽ കോവിഡിനെ കുറിച്ച് ബോധവത്കരണം, മെച്ചപ്പെട്ട പരിശോധനയും ചികിത്സയും, കോവിഡ് ബാധിതരെയും അവരുമായി ഇടപഴകിയവരെയും കണ്ടെത്തുന്നതിന് ഒരുക്കിയ വിപുലമായ സംവിധാനം തുടങ്ങിയവ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ലബോറട്ടറികളിൽ കൂടുതൽ ജീവനക്കാരെ വിന്യസിച്ചതും ആധുനിക സംവിധാനങ്ങളുപയോഗിച്ച് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിച്ചതും ക്ലിനിക്കൽ ട്രയലുകൾ ദ്രുതഗതിയിൽ നടത്തിയതും ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളാണ്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സൗജന്യമായി പ്രതിരോധ വാക്സിൻ നൽകിയതും റിപ്പോർട്ടിൽ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.