വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ഇടമൊരുക്കി മലയാളി
text_fieldsമനാമ: കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ വീട്ടുനിരീക്ഷണത്തിൽ കഴിയേണ്ടവർക്ക് സഹായവുമായി പ്രവാസി ബിസിനസുകാരൻ. മറ്റുള്ളവരിൽനിന്ന് അകലം പാലിച്ച് 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയേണ്ടവർക്ക് താമസ സൗകര്യം ഒരുക്കുകയാണ് ഒഷ്യൻ ഗേറ്റ്, റൂബികോണ്‍ ഹോട്ടല്‍ മാനേജ്മെൻറ് കമ്പനി ചെയര്മാന് ഡോ. മുഹമ്മദ് റഫീഖ്. കമ്പനിയുടെ കീഴിലുള്ള അപ്പാർട്മെൻറുകളിലും ഹോട്ടലുകളിലുമാണ് ഇതിനു സൗകര്യമൊരുക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും സഹായം ലഭിക്കും.ബഹ്റൈനിലെ പ്രവാസികള്‍ ഒന്നിലധികം പേര് ചേര്‍ന്ന് താമസിക്കാറാണ് പതിവ്. നിരീക്ഷണത്തിൽ കഴിയേണ്ടവർ മറ്റുള്ളവർക്കൊപ്പം താമസിച്ചാൽ അതു രോഗവ്യാപനത്തിന് കാരണമായേക്കാം.
നിരീക്ഷണത്തിൽ കഴിയുന്നതിന് മറ്റു സ്ഥലങ്ങൾ തേടാൻ സാമ്പത്തികമായി പലർക്കും കഴിയുകയുമില്ല. ഇത് മനസ്സിലാക്കിയാണ് അർഹരായവർക്ക് താമസ സൗകര്യം നൽകാൻ ഇദ്ദേഹം തയ്യാറായത്.നിലവിൽ ആറുപേർക്ക് താമസ സൗകര്യം നൽകി. കൂടുതൽ പേർ എത്തിയാലും സ്വീകരിക്കാൻ തയാറാണെന്ന് കോഴിക്കോട് വില്യാപ്പള്ളി സ്വദേശിയായ മുഹമ്മദ് റഫീഖ് പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള ഭക്ഷണം ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ച് വിമാനത്താവളത്തിൽനിന്നും മറ്റും നൽകുന്ന ആരോഗ്യമന്ത്രാലയത്തിെൻറ സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് താമസിക്കാൻ ഇടം നൽകുക. നിലവിൽ താമസമില്ലാത്ത അപ്പാർട്മെൻറുകളാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. മഹാമാരിയെ പ്രതിരോധിക്കാനുള്ള ബഹ്റൈെൻറ പരിശ്രമങ്ങളിൽ തേൻറതായ പങ്ക് വഹിക്കുകയാണ് ഇദ്ദേഹം. കൂടുതൽ വിവരങ്ങൾക്ക് കമ്പനി മാനേജ്മെൻറുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാം. +973 38000274, 38000262, 38000252.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.