Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​: ജാ​ഗ്ര​ത...

കോ​വി​ഡ്​: ജാ​ഗ്ര​ത കൈ​വി​ട​രു​ത്​ –ആ​രോ​ഗ്യ മ​ന്ത്രി

text_fields
bookmark_border
കോ​വി​ഡ്​: ജാ​ഗ്ര​ത കൈ​വി​ട​രു​ത്​ –ആ​രോ​ഗ്യ മ​ന്ത്രി
cancel
camera_alt?????? ???????? ???????? ????????????

മ​നാ​മ: കോ​വി​ഡ്​​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇൗ​ഖ ബി​ൻ​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ ആ​ഹ്വാ​നം ചെ​യ്​​തു. രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ മ​ന്ത്രാ​ല​യം എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ. ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന​തും വ​ലി​യ സം​ഗ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ഇ​തി​​െൻറ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ, ഇൗ ​വ​ർ​ഷം ഇൗ​ദ്​ രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​ണ്​ അ​ധി​കാ​രി​ക​ൾ ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്.

 സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്​​ക്​ ധ​രി​ച്ചും കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണം. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ദൗ​ത്യ സം​ഘ​ത്തി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ട്​ പോ​വു​ക​യാ​ണ്. ഇൗ ​ശ്ര​മ​ങ്ങ​ൾ വി​ജ​യി​ക്കു​ന്ന​തി​ന്​ ഒാ​രോ​രു​ത്ത​രും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണം. സ്വ​യം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​​െൻറ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ പാ​ലി​ക്കാ​ൻ​ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. 

ബ​ലി​പെ​രു​ന്നാ​ളി​നോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ന​ട​ത്തു​ന്ന കു​ടും​ബ സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഇൗ​ദു​ൽ ഫി​ത്ർ സ​മ​യ​ത്ത്​ ആ​ളു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​രു​ന്നു. 
ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ലി പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സു​ഹൃ​ദ്​ സ​ന്ദ​ർ​ശ​ന​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​ക​ളും ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ​ത്തി​​െൻറ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ, അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ളാ​ണ്​ വേ​ണ്ട​ത്. മാ​സ്​​ക്​ ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ൽ തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid
News Summary - covid-bahrain-gulf news
Next Story