Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്...

കോ​വി​ഡ് പ്ര​തി​രോ​ധം :ബ​ഹ്റൈ​ന്‍ മു​ന്‍നി​ര​യി​ലെ​ന്ന് ഡ​ബ്ല്യൂ.​എ​ച്ച്.​ഒ

text_fields
bookmark_border
കോ​വി​ഡ് പ്ര​തി​രോ​ധം :ബ​ഹ്റൈ​ന്‍ മു​ന്‍നി​ര​യി​ലെ​ന്ന് ഡ​ബ്ല്യൂ.​എ​ച്ച്.​ഒ
cancel
camera_alt???. ???????????? ????????? ???????????????

മ​നാ​മ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ മു​ന്‍നി​ര​യി​ലാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ച്ചാ​ണ് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ബ​ഹ്റൈ​ന്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ഡ​ബ്ല്യൂ.​എ​ച്ച്.​ഒ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​ടെ​ഡ്രോ​സ് അ​ഥാ​നോം ഗെ​ബ്രി​യേ​സ​സാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്റൈ​​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ൽ വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തി​ല്‍ മു​ന്‍നി​ര​യി​ലാ​ണ് ബ​ഹ്റൈ​​െൻറ സ്ഥാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​നും കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നും ബ​ഹ്റൈ​ന്‍ ന​ട​പ്പാ​ക്കി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്കും പ​ഴു​ത​ട​ച്ച സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഓ​ണ്‍ലൈ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍ ബ​ഹ്റൈ​ന്‍ സാ​ന്നി​ധ്യം അ​ര്‍ഥ​പൂ​ര്‍ണ​മാ​യി​രു​ന്നു. 

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ​ടു​ത്തി​ട്ടു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നും ബ​ഹ്റൈ​ന് സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. സു​ര​ക്ഷാ മു​ന്‍ക​രു​ത​ലു​ക​ള്‍, ആ​രോ​ഗ്യ പ​രി​ച​ര​ണം, ചി​കി​ത്സ, ബോ​ധ​വ​ത്​​ക​ര​ണം എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് ബ​ഹ്റൈ​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​​െൻറ തോ​ത് പെ​ട്ടെ​ന്ന് കു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​നം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന വാ​ര്‍ത്ത​ക​ള്‍ കേ​ള്‍ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കാ​നും ബ​ഹ്റൈ​ന് സാ​ധി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​ഹ്റൈ​​െൻറ പി​ന്തു​ണ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovidBahrain News
News Summary - covid-bahrain news-gulf news
Next Story