കോവിഡ് ചട്ടങ്ങൾ പാലിക്കാം, നാടണയാം
text_fieldsദോഹ: ഗൾഫിൽനിന്ന് നാട്ടിലെത്തുന്നവർക്കുള്ള കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾ പ്രവാസികൾക്ക് ഏറെ സാമ്പത്തിക പ്രയാസവും സമ്മർദവും ഉണ്ടാക്കുന്നവയാണ്. എന്നാൽ, നാട്ടിലെ വിമാനത്താവളങ്ങളിലെ കോവിഡ് ടെസ്റ്റ് കേരള സർക്കാർ സൗജന്യമാക്കിയ നടപടി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ യാത്രാചട്ടങ്ങൾ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്. ജനിതകമാറ്റം വന്ന കൊറോണ ൈവറസിെൻറ സാന്നിധ്യം പലരാജ്യങ്ങളിലും കണ്ടെത്തിയതോടെയാണ് വിദേശങ്ങളിൽനിന്ന് വരുന്നവർക്ക് പുതിയ യാത്രാചട്ടങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ഗൾഫ്രാജ്യങ്ങളിൽ കോവിഡ് പരിശോധനക്കും മറ്റും വിപുലമായ സൗകര്യങ്ങളാണ് സർക്കാർ മേഖലയിലുള്ളത്.
കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾ ഇങ്ങനെ
നിലവിൽ ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് യാത്രക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇതോടൊപ്പം നാട്ടിലെ എയർപോർട്ടിലും കോവിഡ് പരിശോധന നടത്തണം. ഈ പരിശോധനയാണ് നിലവിൽ കേരളത്തിൽ സൗജന്യമാക്കിയിരിക്കുന്നത്. എന്നാൽ, കുട്ടികൾക്കടക്കം ഈ പരിശോധന നിർബന്ധമാണ്. കേന്ദ്രസർക്കാർ നിർദേശമായതിനാൽ സംസ്ഥാന സർക്കാറുകൾക്ക് ഈ പരിശോധന ഒഴിവാക്കുക സാധ്യമല്ല.
ഗൾഫിൽനിന്നുൾപ്പെടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) സത്യവാങ് മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയാണ് മോളിക്കുലർ ടെസ്റ്റ്. ഈ പരിശോധനയാണ് നാട്ടിലെ വിമാനത്താവളത്തിൽ നടത്തുന്നത്. ഫലം നെഗറ്റിവാകുന്നവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് വേണ്ടത്. ഇവർ ഹോം ക്വാറൻറീനിൽ കഴിയണമെന്ന് പ്രത്യേകം പറയുന്നില്ല.
എന്നാൽ ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ രാജ്യങ്ങളിൽനിന്ന് മറ്റു രാജ്യങ്ങൾ വഴിയോ മറ്റു വിമാനത്താവളങ്ങൾ വഴിയോ വരുന്ന ട്രാൻസിറ്റ് യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽനിന്ന് നെഗറ്റിവായാലും ഏഴു ദിവസം ഹോംക്വാറൻറീനിൽ കഴിയണം. അതിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ അവർക്ക് പിന്നെ ഏഴു ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.അമേരിക്കയിൽനിന്ന് നേരിട്ട് വരുന്നവർക്ക് യാത്രക്കുമുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് മതി. ഇവർക്ക് നാട്ടിലെ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ഇല്ല.
കുടുംബാംഗങ്ങളുടെ മരണം സംഭവിച്ചതിനാൽ യാത്ര ചെയ്യുന്നവർ
കുടുംബത്തിലെ ആരെങ്കിലും മരിച്ച സന്ദർഭത്തിൽ അടിയന്തര യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത്. (ഇവരും പക്ഷേ നാട്ടിലെ എയർപോർട്ടിൽ എത്തുേമ്പാൾ കോവിഡ് ടെസ്റ്റ് നടത്തണം). ഇവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) കയറി കോവിഡ് പരിശോധന ഒഴിവാകാനുള്ള Apply for Exemption വിൻഡോവിൽ കയറി നടപടികൾ പൂർത്തിയാക്കണം. ഈ വെബ്സൈറ്റ് ന്യൂഡൽഹി വിമാനത്താവളത്തിേൻറതാണ്. ഇവർ ബന്ധപ്പെട്ട സംസ്ഥാന സർക്കാറിലേക്ക് അപേക്ഷ കൈമാറിയതിന് ശേഷമാണ് യാത്രക്കാരന് കോവിഡ് പരിശോധന ഇല്ലാതെ യാത്ര നടത്താനുള്ള അനുമതി ലഭിക്കുക. ഇത് ലഭിച്ചുകഴിഞ്ഞാൽ കോപ്പിയെടുക്കുകയാണ് വേണ്ടത്.
യാത്ര ആവശ്യം, ജോലി മാറ്റം: ഖത്തറിൽ സർക്കാർ മേഖലയിൽ എങ്ങനെ കോവിഡ് പരിശോധന നടത്താം?
ഖത്തറിലെ പൊതുജനാരോഗ്യമേഖലയിൽ വിപുലമായ സൗകര്യമാണുള്ളത്. ഹെൽത്ത് കാർഡുള്ള പ്രവാസികൾക്കും വിദേശികൾക്കും ചികിത്സ സൗജന്യമാണ്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സയാണ് ലഭ്യമാകുന്നത്. യാത്രാ ആവശ്യങ്ങൾക്കോ ജോലി മാറുന്നതിനുവേണ്ടിയോ ഉള്ള കോവിഡ് പി.സി.ആർ ടെസ്റ്റ് ഖത്തറിലെ സർക്കാർ ആശുപത്രികളിൽ നടത്താൻ കഴിയും.
ബാച്ചിലേഴ്സ്, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവർ, പുരുഷ തൊഴിലാളികൾ: ഇവർക്ക് തീർത്തും സൗജന്യമായി ഖത്തർ റെഡ്ക്രസൻറിെൻറ രണ്ട് ആശുപത്രികളിൽനിന്ന് േകാവിഡ് ടെസ്റ്റ് നടത്താം. ആഴ്ചയിൽ എല്ലാ ദിവസവും സേവനം ലഭ്യമാണ്.
ഖത്തർ റെഡ്ക്രസൻറിെൻറ ഫരീജ് അബ്ദുൽ അസീസ് ഹെൽത്ത് സെൻറർ. സ്ഥലം: ഓൾഡ് ദോഹ പെട്രോൾ സ്റ്റേഷൻ.
ഖത്തർ റെഡ്ക്രസൻറിെൻറ ഹിമൈലിയ ഹെൽത്ത് സെൻറർ. സ്ഥലം: ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 38.
വേണ്ട രേഖകൾ: ഹെൽത്ത് കാർഡ് (21) നിർബന്ധമാണ്. (ഹെൽത്ത് കാർഡിെൻറ പിറകു വശത്ത് ഹെൽത്ത് സെൻറർ 21എന്ന് വേണം). ഫാമിലി ഹെൽത്ത് കാർഡില്ലാത്തവരുടേതിൽ ഈ നമ്പർ 21 ആയിരിക്കും.
ക്യു.ഐ.ഡിയുടെ രണ്ടു കോപ്പി കരുതണം. യാത്ര ആവശ്യത്തിനാണെങ്കിൽ ടിക്കറ്റിെൻറ കോപ്പിയും കരുതണം. എല്ലാദിവസവും ഈ രണ്ട് ഹെൽത്ത് സെൻററുകളിലും കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ, നിലവിൽ വൻ തിരക്കാണ് ഇവിടങ്ങളിൽ.
അതിനാൽ നേരത്തേതന്നെ എത്തുന്നതാണ് നല്ലത്. 72 മണിക്കൂറിനുള്ളിലെ കോവിഡ് ടെസ്റ്റാണ് വേണ്ടത് എന്നതിനാൽ അതിനനുസരിച്ച് സമയം ക്രീകരിച്ചാണ് എത്തേണ്ടത്. ഈ ആശുപത്രികളിൽ കോവിഡ് പരിശോധനക്കുള്ള വിഭാഗത്തിൽ നേരത്തേ എത്തി ക്യൂ നിൽക്കുകയാണ് വേണ്ടത്.
ഫാമിലി ഹെൽത്ത് കാർഡുള്ളവർക്കുള്ള സൗകര്യങ്ങൾ:
ഫാമിലി ഹെൽത്ത് കാർഡിൽ ഓരോരുത്തരുടെയും ഹെൽത്ത് സെൻറർ എവിടെയാണോ അവിടെയാണ് ഇത്തരത്തിലുള്ളവർ കോവിഡ് ടെസ്റ്റിനായി എത്തേണ്ടത്. ഇവർക്ക് 50 റിയാലാണ് ഫീസ് വേണ്ടത്. ഹെൽത്ത് കാർഡ് കാലാവധി കഴിഞ്ഞതാണെങ്കിൽ 156 റിയാൽ ആവശ്യമാണ്. 100 റിയാൽ കാർഡ് പുതുക്കുന്നതിനുള്ള സാധാരണ ഫീസ് ആണ്.
ഹെൽത്ത് കാർഡോ ക്യു.ഐ.ഡിയോ ഇല്ലാതെ കുടുംബത്തിെൻറ കൂടെ താമസിക്കുന്നവർക്കുള്ള സൗകര്യം:
നിങ്ങളുടെ അടുത്തുള്ള പി.എച്ച്.സി.സികളിലാണ് ഇത്തരം ആളുകൾ കോവിഡ് ടെസ്റ്റിനായി പോകേണ്ടത്. ഖത്തറിൽ ൈപ്രമറി ഹെൽത് കെയർ കോർപറേഷെൻറ കീഴിൽ ഇത്തരത്തിൽ 27 പി.എച്ച്.സി.സികളാണുള്ളത്. ഇതിൽ ഏതാണോ തങ്ങളുടെ അടുത്തുള്ളത് ആ ഹെൽത്ത് സെൻററുകളിലാണ് ഇവർ പോകേണ്ടത്. ഇവർക്ക് 156 റിയാൽ ആണ് ഫീസ്.
ബാച്ചിലേഴ്സിനും തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് എങ്ങനെ എടുക്കാം?
നിലവിൽ ഇത്തരക്കാർക്ക് അബൂഹമൂർ റിലീജിയസ് കോംപ്ലക്സിന് അടുത്തുള്ള ഖത്തർ റെഡ്ക്രസൻറിൻെറ ഹെൽത്സെൻററിൽ മാത്രമേ ഇതിനുള്ള സൗകര്യം ഉള്ളൂ. കോവിഡ് സാഹചര്യം ആയതിനാലാണിത്. ആവശ്യമായ രേഖകൾ: സാധുവായ ഖത്തർ ഐഡൻറിൻറി കാർഡ്, ഒരു ഫോട്ടോ, 100 റിയാൽ. വ്യാഴം, വെള്ളി, ശനി ഒഴികെ എല്ലാ ദിവസവും സൗകര്യം ലഭ്യമാണ്. പുലർച്ചെ 5.30നാണ് ഇതിനുള്ള ടോക്കൺ നൽകുക. നിലവിൽ വൻതിരക്കായതിനാൽ നേരത്തേ എത്തുന്നതാണ് നല്ലത്.
ഒരേ കമ്പനിയിലെ രണ്ടിൽ കൂടുതൽ ആൾ ഉണ്ടെങ്കിൽ മൻദൂബിനെ ഇക്കാര്യം ഏൽപ്പിക്കണം. മൻദൂബ് കാർഡുമായി ജീവനക്കാരുടെ രേഖകൾ സഹിതം വന്നാൽ ഒന്നിച്ച് ഹമദിൽ പോയി ഹെൽത് കാർഡ് എടുക്കാനുള്ള നമ്പർ കൊടുക്കുന്നതാണ്. ഇക്കാര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ ഉടൻവരുമെന്ന് പ്രതീക്ഷയുണ്ട്.
ഹെൽത്ത് കാർഡ് പുതുക്കൽ:
ഹെൽത്ത് കാർഡ് ഓൺലൈനിൽ പുതുക്കാൻ https://portal.www.gov.qa/.../services/renewHealthCardPortal എന്ന ലിങ്കിൽ കയറി നടപടികൾ പൂർത്തിയാക്കാം.
നാളെ: കോവിഡ് വാക്സിൻ സ്വീകരിക്കാം, പലതുണ്ട് കാര്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.