കോവിഡ്: പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം; തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം
text_fieldsമനാമ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈകോടതി നിർദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി അഡ്വ. വിഘ്നേഷ് ഹാജരായി.
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കുകൂടി ധനസഹായം നൽകുക, കോവിഡ് മഹാമാരിമൂലം വിദേശത്ത് മരിച്ച ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർനടപടികൾക്കായി കേന്ദ്ര സർക്കാറിന് സമർപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദേശം നൽകുക, കോവിഡ്മൂലം വിദേശത്ത് മാതാപിതാക്കൾ മരിച്ച പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികൾക്ക് പി.എം കെയർ ഫണ്ടിൽനിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരജി നൽകിയത്. സുപ്രീംകോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് വൈകിയതിനാലാണ് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്കുപുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്കും സർക്കാറിെൻറ ക്ഷേമപദ്ധതികളിൽ പൂർണമായ അവകാശമുണ്ടെന്നും ഏതെങ്കിലും സർക്കാർ പദ്ധതികളിൽനിന്ന് പ്രവാസികളെ ഒഴിവാക്കിനിർത്തുന്നത് തുല്യതക്കുള്ള ഭരണഘടനയുടെ 14ാം വകുപ്പിെൻറ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും ഹരജിയിൽ ബോധിപ്പിച്ചു. വിഷയത്തിെൻറ പ്രാധാന്യം പരിഗണിച്ചാണ് ഹൈകോടതിയുടെ വിധി വന്നിട്ടുള്ളതെന്നും കേന്ദ്രസർക്കാർ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ േഗ്ലാബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽ ദേവ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.