കോവിഡ് മരണം: പ്രവാസികുടുംബത്തിനും ആനുകൂല്യം നൽകണം
text_fieldsമനാമ: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധന സഹായത്തിൽ പ്രവാസി കുടുംബങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകാൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം തീരുമാനിച്ചു. കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന സർക്കാറുകൾ അപേക്ഷ സ്വീകരിക്കുന്നുണ്ട്. എന്നാൽ, വിദേശത്ത് മരിച്ചവർക്ക് ആനുകൂല്യത്തിന് അർഹതയില്ല എന്നു പറഞ്ഞ് അപേക്ഷകൾ സ്വീകരിക്കാത്ത സർക്കാറുകളുടെ തീരുമാനം മാറ്റണം. മരിച്ചവരുടെ കുടുംബങ്ങളുടെ ജീവിതമാർഗം അടഞ്ഞുവെന്ന യാഥാർഥ്യം മനസ്സിലാക്കി പ്രവാസികുടുംബങ്ങൾക്കും ആനുകൂല്യം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രവാസികളെ ഉൾപ്പെടുത്തി ഭീമ ഇ-മെയിൽ ഹരജിയും സമർപ്പിക്കും.
യോഗത്തിൽ പ്രസിഡൻറ് സൈഫ് അഴീക്കോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. മുഹമ്മദലി സംസാരിച്ചു. റംഷി വയനാട്, സകരിയ ചാവക്കാട്, മുസ്തഫ ടോപ്മാൻ എന്നിവർ പങ്കെടുത്തു. ജോ. സെക്രട്ടറി അസീർ പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡൻറ് അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.