സമ്പര്‍ക്കം കോവിഡ് വ്യാപനത്തിന് ഇടയാക്കി
text_fieldsമനാമ: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തിന് കാരണം സമ്പര്‍ക്കമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. നജാത് അബുല്‍ ഫത്ഹ് വ്യക്തമാക്കി. കോവിഡ് ബാധിതരില്‍ അധികവും സമ്പര്‍ക്കം മൂലമാണെന്നാണ് വ്യക്തമാകുന്നത്.
അതിനാല്‍, സമ്പര്‍ക്കം കുറക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കോവിഡ് വ്യാപനം തടയാനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്‍ പൊതുസമൂഹം കാണിച്ച ജാഗ്രത തുടരണം. പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലുള്ള അവഗണന രോഗവ്യാപനത്തെ വിളിച്ചുവരുത്തുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ സമിതി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അപ്പടി സ്വീകരിക്കാനും ഓരോരുത്തരുടെയും ആരോഗ്യ കാര്യത്തില്‍ അതി ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചു.
കോവിഡ് വ്യാപനത്തോത് കുറക്കുന്നതില്‍ വിജയിച്ചു വന്ന സാഹചര്യത്തിലാണ് വീണ്ടും വ്യാപനമുണ്ടായത്. കുടുംബ മജ്ലിസുകള് പരമാവധി ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം കുറക്കാനും ശ്രദ്ധ ചെലുത്തണം. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നും സാമൂഹിക അകലം പാലിക്കുന്നതിനും ഒരുമിച്ചുകൂടലുകള്‍ ഒഴിവാക്കുന്നതിനും മാസ്ക് ധരിക്കുന്നത് ശീലമാക്കുന്നതിനും മുന്‍ഗണന നല്‍കണം. കൂടാതെ ഇടക്കിടെ കൈകള്‍ വൃത്തിയാക്കണം. ഏതെങ്കിലും തരത്തിലുള്ള പ്രയാസമുണ്ടെങ്കില്‍ 444 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടാനും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.