കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ –മന്ത്രിസഭ
text_fieldsമനാമ: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കൂടുതൽ മെച്ചപ്പെട്ട ആരോഗ്യാവസ്ഥ രാജ്യത്തുണ്ടാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രത്യേക നിർദേശപ്രകാരം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഒമ്പത് ഹെൽത്ത് സെൻററുകൾ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനവും മന്ത്രിസഭ സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ പ്രസ്താവനയെ മന്ത്രിസഭ സ്വാഗതം ചെയ്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ മുഴുവൻ മാധ്യമപ്രവർത്തകർക്കും ആശംസ നേർന്നു. രാജ്യത്തിെൻറയും ജനങ്ങളുടെയും താൽപര്യങ്ങൾ മാനിച്ച് മാധ്യമങ്ങൾക്ക് കൂടുതൽ നല്ലരീതിയിൽ പ്രവർത്തിക്കാനാകട്ടെയെന്നും മന്ത്രിസഭ ആശംസിച്ചു.
കോവിഡ് പ്രതിസന്ധി നേരിടാൻ പാകിസ്താന് ആവശ്യമായ സഹായം നൽകാനുള്ള തീരുമാനം മന്ത്രിസഭ സ്വാഗതം ചെയ്തു. ആതുരശുശ്രൂഷ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തു. കാർഷിക മേഖലയുടെ സമുദ്ധാരണത്തിനായി ആറ് തദ്ദേശീയ പദ്ധതികൾ നടപ്പാക്കാനുള്ള ബന്ധപ്പെട്ട മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. സുസ്ഥിര ഊർജ അതോറിറ്റിയും യു.എൻ.ഡി.പിയും തമ്മിൽ സഹകരണം തുടരാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.