കോവിഡ്: പൊതുവിദ്യാലയങ്ങൾ മുൻകരുതലെടുക്കണം
text_fieldsമനാമ: പൊതുവിദ്യാലയങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെൽത്ത് ടീം വിവിധ സ്കൂളുകൾ സന്ദർശിക്കും.
കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്ന നടപടികൾ കൃത്യമായി ഓരോരുത്തരും പാലിക്കുെന്നന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സാനിറ്റൈസറിന്റെ ഉപയോഗം, ശുചിത്വം, കാമ്പസിലെ സാമൂഹിക അകലം, തെർമൽ ചെക്കിങ്, സ്കൂൾ ബസുകളിലെ സാമൂഹിക അകലം പാലിക്കൽ, ഐസൊലേഷൻ റൂം ലഭ്യത, മാസ്ക് ധരിക്കൽ, മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനുള്ള വിദഗ്ധ വർക്കിങ് ടീമിന്റെ സാന്നിധ്യം എന്നിവ ഉണ്ടോയെന്നാണ് പരിശോധിക്കുക. ഓരോ സ്കൂളും ഇതു പാലിക്കുന്നതിനെ സംബന്ധിച്ച റിപ്പോർട്ട് അതത് ദിവസം മന്ത്രാലയത്തിന് നൽകണമെന്നും വ്യവസ്ഥയുണ്ട്.
സ്കൂളുകളിൽ ഓൺലൈൻ, ഓഫ് ലൈൻ പഠനം തെരഞ്ഞെടുക്കാം
മനാമ: പൊതുവിദ്യാലയങ്ങൾ ഇന്ന് മുതൽ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനവും ഓഫ്ലൈൻ പഠനവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആദ്യ പാദത്തിൽ നൽകിയിരുന്നതുപോലെയുള്ള തെരഞ്ഞെടുപ്പാണ് ഇപ്രാവശ്യവും നൽകിയിരിക്കുന്നത്. ഓഫ്ലൈൻ പഠനം താൽപര്യമുളളവർക്ക് അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനാണ് നേരിട്ടെത്തി പഠനം നടത്താൻ അനുവാദമുള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാർഥികളെ സ്വീകരിക്കുന്നതിന് എല്ലാ സ്കൂളുകളും ഒരുങ്ങിയിട്ടുണ്ട്. ഓഫ് ലൈൻ പഠനവും ഓൺലൈൻ പഠനവും ഒരേ സമയം നൽകുന്ന രീതിയാണ് നിലവിൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.