കോവിഡ് വ്യാപനം 45 ശതമാനം കുറഞ്ഞു –കിരീടാവകാശി
text_fieldsമനാമ: രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 45 ശതമാനം കുറഞ്ഞതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിലുള്ള ശ്രദ്ധയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയമങ്ങള്‍ പാലിക്കുന്നതിലുള്ള ജനങ്ങളുടെ അവബോധവും സ്വന്തം സുരക്ഷയിലുള്ള ശ്രദ്ധയുമാണ് വ്യാപനം കുറയാന്‍ കാരണം. നാലാഴ്ചക്കിടെയാണ് വ്യാപന നിരക്ക് 45 ശതമാനം കുറഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യമാകുന്ന വലിയ കുടുംബത്തിന് ബാധിച്ചിരിക്കുന്ന വിഷമാവസ്ഥയെക്കുറിച്ച് ഓരോ ചെറിയ കുടുംബവും ബോധവാന്മാരാണെന്ന സന്തോഷം അദ്ദേഹം പങ്കുവെച്ചു. സാമൂഹിക ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ഓരോരുത്തരും മുന്നോട്ടുവരുകയും സാധ്യമാകുന്ന രൂപത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നുണ്ട്. വരുംനാളുകളില്‍ കോവിഡ് വ്യാപനത്തോത് വീണ്ടും കുറയുകയും ക്രമേണ സുരക്ഷിതമായ ഒരവസ്ഥയിലേക്ക് എത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
349 േപർക്ക് കൂടി കോവിഡ്
മനാമ: ബഹ്റൈനിൽ 349 േപർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 105 പേർ പ്രവാസികളാണ്. 239 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ചുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്.വ്യാഴാഴ്ച രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് സ്വദേശികളാണ് മരിച്ചത്. 397 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 72,561 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.