കോവിഡ്: എൻ.പി.ആർ.എ സർവിസ് സെൻററുകളിൽ സന്ദർശകരെ കുറക്കുന്നു
text_fieldsമനാമ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മുഹറഖിലെയും ഇൗസ ടൗണിലെയും സർവിസ് സെൻററുകളിൽ സന്ദർശകരുടെ എണ്ണം കുറക്കാൻ തീരുമാനിച്ചതായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് െറസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീമിെൻറ നിർദേശപ്രകാരമാണ് തീരുമാനം.
വിവിധ സേവനങ്ങൾ പരമാവധി ഒാൺലൈൻ വഴി ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്ന് എൻ.പി.ആർ.എ ആഹ്വാനം ചെയ്തു. ഒാൺലൈനിൽ ലഭ്യമല്ലാത്ത സേവനങ്ങൾക്ക് മാത്രം സർവിസ് സെൻറർ സന്ദർശിച്ചാൽ മതിയാകും. സർവിസ് സെൻററിൽ കുട്ടികളെ കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. വിസ അപേക്ഷകൾ (പുതിയതും വിസ മാറ്റവും കാലാവധി നീട്ടലും റദ്ദാക്കലും ഉൾപ്പെടെ) ഇ-ഗവൺമെൻറ് പോർട്ടലായ bahrain.bh വഴി സമർപ്പിക്കാൻ കഴിയും. ബഹ്റൈനി പാസ്പോർട്ടുകളും ഇതുവഴി പുതുക്കാം. എല്ലാ തരത്തിലുമുള്ള െറസിഡൻസി സേവനങ്ങളും (പുതുക്കൽ, റദ്ദാക്കൽ, പുതിയത് അനുവദിക്കൽ) www.npra.gov.bh എന്ന വെബ്സൈറ്റ് വഴി ലഭിക്കും.
അത്യാവശ്യ കാര്യങ്ങൾക്ക് സർവിസ് സെൻററിൽ എത്തണമെങ്കിൽ skiplino ആപ്ലിക്കേഷൻ വഴി അപ്പോയിൻറ്മെൻറ് എടക്കണം. സംശയ ദൂരീകരണത്തിന് 17399764 എന്ന നമ്പറിൽ കോൾ സെൻററുമായോ അല്ലെങ്കിൽ www.bahrain. bh / tawasul എന്ന ലിങ്ക് വഴിയോ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.