കോവിഡ് വാക്സിൻ: ഹെൽത്ത് സെൻററുകളുടെ പട്ടികയായി
text_fieldsമനാമ: പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗകര്യപ്രദമായി എടുക്കുന്നതിന്റെ ഭാഗമായി ഹെൽത്ത് സെന്ററുകളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഞായർ മുതൽ വ്യാഴം വരെ താഴെ ചേർത്ത പ്രകാരം വാക്സിൻ ലഭ്യമാണ്. ശൈഖ് സൽമാൻ ഹെൽത്ത് സെന്റർ, എൻ.ബി.ബി ഹെൽത്ത് സെന്റർ, അറാദ്, അഹ്മദ് അലി കാനൂ ഹെൽത്ത് സെൻർ, ജോവ്അസ്കർ ക്ലിനിക്, ഇബ്ൻ സീനാ ഹെൽത്ത് സെന്റർ, ബുദയ്യ കോസ്റ്റൽ ക്ലിനിക്, സല്ലാഖ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ സിനോഫാം വാക്സിൻ ലഭിക്കും.
സിത്ര മാൾ വാക്സിൻ സെൻറർ, ബി.ബി.കെ ഹെൽത്ത് സെന്റർ, ഹിദ്ദ്, എൻ.ബി.ബി ഹെൽത്ത് സെന്റർ ദേർ, യൂസുഫ് എൻജിനീയർ ഹെൽത്ത് സെന്റർ, സിത്ര ഹെൽത്ത് സെന്റർ, ഹമദ് കാനൂ ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ, ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെന്റർ, ഹമദ് ടൗൺ ഹെൽത്ത് സെന്റർ, ഈസ ടൗൺ ഹെൽത്ത് സെന്റർ, മുഹറഖ് ഹെൽത്ത് സെന്റർ, ബിലാദുൽ ഖദീം ഹെൽത്ത് സെന്റർ, ശൈഖ് സബാഹ് ഹെൽത്ത് സെന്റർ, നഈം ഹെൽത്ത് സെന്റർ, ആലി ഹെൽത്ത് സെന്റർ, കുവൈത്ത് ഹെൽത്ത് സെന്റർ, ബുദയ്യ ഹെൽത്ത് സെന്റർ, ശൈഖ് ജാബിർ ഹെൽത്ത് സെന്റർ, ഹൂറ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ സ്പുട്നിക്, ഫൈസർ എന്നീ വാക്സിനുകൾ ലഭിക്കും.
ഹാല ഹെൽത്ത് സെന്റർ, ജിദ് ഹഫ്സ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ സ്പുട്നിക് വാക്സിൻ ലഭിക്കും. ജോവ്, അസ്കർ ഹെൽത്ത് സെന്റർ (സിനോഫാം മാത്രം), ബി.ബി.കെ ഹെൽത്ത് സെന്റർ ഹിദ്ദ്, ശൈഖ് ജാബിർ ഹെൽത്ത് സെന്റർ, യൂസുഫ് എൻജിനീയർ ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ, സിത്ര ഹെൽത്ത് സെന്റർ, ഹമദ് കാനൂ ഹെൽത്ത് സെന്റർ, മുഹറഖ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഫൈസർ, സ്പുട്നിക് വാക്സിനുകളും ജിദ് ഹഫ്സ് ഹെൽത്ത് സെന്റർ (സ്പുട്നിക് മാത്രം) വെള്ളിയും ശനിയും രാവിലെ 7.30 മുതൽ വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാനും അഞ്ച് മണി വരെ സിനോഫാം വാക്സിൻ ലഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
2289 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം 2289 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 658 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇതോടെ ആകെ രോഗമുക്തർ 282,024 ആയി. നിലവിൽ ആകെയുള്ള രോഗികൾ 15,121 ആണ്. ഇതിൽ 36 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതുവരെ ആകെ 298,542 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 8,308,417 പരിശോധനയാണ് നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.