കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണം: സന്നദ്ധരായി കൂടുതൽ മലയാളികൾ
text_fieldsമനാമ: കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് തയാറായി കൂടുതൽ മലയാളികൾ രംഗത്ത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വാക്സിൻ പരീക്ഷണത്തിന് ആവേശത്തോടെയാണ് ഇവർ പെങ്കടുക്കുന്നത്. മാനവരാശിയെ മൊത്തത്തിൽ പിടികൂടിയ കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെയും പങ്കാളിത്തം ഉറപ്പിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് തൃശൂർ ചേർപ്പ് ചിറക്കൽ സ്വദേശി ഹനീഫ മുഹമ്മദാലിയും പാലക്കാട് ഒറ്റപ്പാലം സ്വദേശി അജിത് തോമസും കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി സുധീഷ് കുമാറും.
ചൈനയിലെ സിനോഫാം സി.എൻ.ബി.ജി എന്ന കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുന്നത്. ചൈനയിൽ നടന്ന ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങളും വിജയമായിരുന്നു. ഗൾഫിൽ യു.എ.ഇക്കു പിന്നാലെയാണ് ബഹ്റൈനിലും ഒരുവർഷം നീളുന്ന പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ പ്രോജക്ട് മാനേജറാണ് ഹനീഫ മുഹമ്മദാലി. ഇദ്ദേഹത്തിെൻറ കമ്പനിയും ബഹ്റൈൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള സെൻറർ തയാറാക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. ഇതുവഴിയുള്ള പരിചയമാണ് ഹനീഫയെ പരീക്ഷണത്തിന് സന്നദ്ധനാകാൻ പ്രേരിപ്പിച്ചത്. ആഗസ്റ്റ് 12ന് തന്നെ വാക്സിൻ ഡോസ് സ്വീകരിച്ച ഹനീഫ പരീക്ഷണത്തിൽ പെങ്കടുക്കുന്ന ആദ്യത്തെ ആളുകളിൽ ഒരാളുമായി.
സമൂഹത്തോടുള്ള കരുതലാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഹനീഫ പറഞ്ഞു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ െഎ ക്ലിനിക്കിൽ ഒപ്റ്റോമെട്രിസ്റ്റ് ആയ അജിത് തോമസ് ആഗസ്റ്റ് 15നാണ് ആദ്യ ഡോസ് സ്വീകരിച്ചത്. സമൂഹത്തിന് ഗുണകരമാകുന്ന പരീക്ഷണത്തിന് ആരെങ്കിലുമൊക്കെ തയാറാകണമല്ലോ എന്ന ചിന്തയാണ് ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. മഹത്തായ ഒരു ദൗത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് അദ്ദേഹവും.ഇരിട്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്ററിെൻറ സജീവ പ്രവർത്തകനായ സുധീഷ് കുമാർ സാമൂഹിക സേവന രംഗത്ത് സജീവമാണ്. രണ്ടു മാസം മുമ്പ് ജോലി നഷ്ടപ്പെട്ട്, ആരോഗ്യ സ്ഥിതി മോശമായി ബഹ്റൈനിൽ കുടുങ്ങിയ ഇരിട്ടി സ്വദേശിയെ നാട്ടിലെത്തിക്കാനും ഇദ്ദേഹത്തിെൻറ ഇടെപടലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.