കോവിഡ് വാക്സിൻ പരീക്ഷണം: വളൻറിയർമാർക്ക് നേരിെട്ടത്തി സ്വീകരിക്കാം
text_fieldsമനാമ: ബഹ്റൈനിൽ നടക്കുന്ന കോവിഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ താൽപര്യമുള്ള വളൻറിയർമാർക്ക് ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ എത്തി വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ട് വരെയാണ് സമയം.
ചൈനയിലെ സിനോഫാം സി.എൻ.ബി.ജി എന്ന കമ്പനി ഉൽപാദിപ്പിച്ച നിഷ്ക്രിയ വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുന്നത്. ചൈനയിൽ നടന്ന ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങളും വിജയമായിരുന്നു. ഗൾഫിൽ യു.എ.ഇക്കു പിന്നാലെയാണ് ബഹ്റൈനിലും ഒരുവർഷം നീളുന്ന പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. സ്വദേശികളും പ്രവാസികളുമായ 6000ത്തോളം വളൻറിയർമാരിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്.
നാഷനൽ ഹെൽത്ത് െറഗുലേറ്ററി അതോറിറ്റി അംഗീകരിച്ച പരീക്ഷണത്തിൽ ആൻറിബോഡി ഉൽപാദനവും വൈറസിനെതിരായ അതിെൻറ പ്രതിരോധ ശേഷിയുമാണ് പഠന വിധേയമാക്കുന്നത്. മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത 18 വസ്സെിന് മുകളിലുള്ളവരെയാണ് ക്ലിനിക്കൽ പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.