കോവിഡ്-19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ മന്ത്രിസഭ തീരുമാനം
text_fieldsമനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരു മാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമ ദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു യോഗം. കൊറോണ വൈറസ് പടര ുന്നതില്നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളില്‍ മതിപ്പ് രേഖപ്പെടുത്തിയ മന്ത്രിസഭ കൂടുതല്‍ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്ന് വിലയിരുത്തി. ഇതിെൻറ അടിസ്ഥാനത്തില്‍ 150ൽ അധികം ആളുകൾ ഒരിടത്ത് ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
സ്വദേശികളും പ്രവാസി സമൂഹവും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. നല്‍കിയിട്ടുള്ള നിര്‍ദേശങ്ങൾ എല്ലാവരും പാലിക്കണം. സംശയം തോന്നുന്നവര്‍ വീട്ടില്‍ തന്നെ 14 ദിവസം കഴിയണം. സാമൂഹിക പങ്കാളിത്തത്തോടെ കോവിഡ്-19 പ്രതിരോധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സാമൂഹിക പ്രവര്‍ത്തനത്തിന് സന്നദ്ധതയുള്ളവരെ കണ്ടെത്തി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന അടിയന്തര ചെലവുകള്‍ക്കായി ബജറ്റ് തുകയുടെ അഞ്ച് ശതമാനം മുന്‍കൂര്‍ അനുമതിയില്ലാതെ അനുവദിക്കാന്‍ ധനകാര്യ മന്ത്രിക്ക് കാബിനറ്റ് അംഗീകാരം നല്കി. പ്രസ്തുത സംഖ്യ അടുത്ത വര്‍ഷത്തെ ബജറ്റിലേക്ക് നീട്ടിവെക്കാന്‍ പാടില്ലെന്നും തീരുമാനിച്ചു. തടവില്‍ കഴിഞ്ഞിരുന്ന 931 പേര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കി വിട്ടയക്കാന്‍ തീരുമാനിച്ച രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നടപടിയെ കാബിനറ്റ് അഭിനന്ദിച്ചു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്കി തൊഴില്‍ വിപണിയുടെ ഭാഗമാക്കാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അനുമതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.