കേരളത്തിൽ സി.പി.എം ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണത്തിന് കുട പിടിക്കുന്നു -അഡ്വ: പഴകുളം മധു
text_fieldsമനാമ: വർഗീയത സമൂഹത്തെ കാൻസർ പോലെ കാർന്നു തിന്നുമ്പോൾ, വർഗീയതയുടെയും, ഫാഷിസത്തിന്റെയും മൊത്തക്കച്ചവടക്കരായി കേരള സർക്കാർ മാറി എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു.
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി എന്ന വർഗീയ ഫാഷിസ്റ്റ് ശക്തിക്ക് എല്ലാവിധ സപ്പോർട്ടും ചെയ്ത് കൊടുക്കുന്ന പാർട്ടിയായി കേരളത്തിലെ സി.പി.എം മാറിയിരിക്കുന്നു. അവരുടെ പ്രവൃത്തിയും, വാക്കുകളും തമ്മിൽ ഒരു ബന്ധവുമില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും, ഇന്ത്യയിലെ നിലവിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുമായ പിണറായി വിജയൻ കുടുംബസമേതം അടിച്ചുപൊളിക്കാൻ വിദേശത്ത് പോയിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ ഭരണം പോകണമെന്നാഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, മനു മാത്യു, ഷമീം കെ.സി, അഡ്വ. ഷാജി സാമുവൽ, ജേക്കബ് തേക്കുതോട്, ജീസൺ ജോർജ്, ഷിബു ബഷീർ, അനീഷ് ജോസഫ് എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി നേതാക്കളായ വിഷ്ണു കലഞ്ഞൂർ, വർഗീസ് മോഡിയിൽ, ജോൺസൻ കല്ലുവിള, ചെമ്പൻ ജലാൽ, ജവാദ് വക്കം, നസിം തൊടിയൂർ, സുനിൽ കെ. ചെറിയാൻ, ജില്ല പ്രസിഡന്റുമാരായ സന്തോഷ് കെ. നായർ, മോഹൻകുമാർ നൂറനാട്, സിജു പുന്നവേലി, ജാലിസ് കെ.കെ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജില്ല ജനറൽ സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, വില്യം ജോൺ, ബൈജു ചെന്നിത്തല, രഞ്ജിത്ത് പടിക്കൽ, ശ്രീജിത്ത് പാനായി, നിജിൽ രമേശ്, മുനീർ യു,ഷീജ നടരാജ്, ജില്ല ഭാരവാഹികളായ രാജീവ് പി. മാത്യു, അനു തോമസ് ജോൺ, സുമേഷ് അലക്സാണ്ടർ, സന്തോഷ് ബാബു, വർഗീസ് മാത്യു, കോശി ഐപ്പ്, മോൻസി ബാബു, ബിപിൻ മാടത്തേത്ത്, സിബി അടൂർ, അജി പി. ജോയ്, ജിസു പി. ജോയ്, ശോഭ സജി, ബ്രെയിറ്റ് രാജൻ, ബിജോയ് പ്രഭാകർ, ബിജു വർഗീസ്, ബിനു മാമ്മൻ, എബിൻ ആറന്മുള, ഷാജി ജോർജ്, സ്റ്റാലിൻ ഏനാത്ത്, ക്രിസ്റ്റി പി. വർഗീസ്, ഷാജി ഡാനി, ഷാബു ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.