‘ക്രാക് ദ കോഡ്’: ബഹ്റൈൻ ഇന്ത്യൻ സ്കൂളിന് രജിസ്ട്രേഷൻ ഫോറം കൈമാറി
text_fieldsമനാമ: പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൽട്ട് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ക്രാക് ദ കോഡ്’പരിപാടിയുടെ പോസ്റ്ററും രജിസ്ട്രേഷൻ ഫോറവും ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂളിന് കൈമാറി. ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ലയിൽനിന്ന് പ്രിൻസിപ്പൽ സജി ജേക്കബ് ഏറ്റുവാങ്ങി.
ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ സക്കീബ് വലിയപീടികക്കൽ സന്നിഹിതനായിരുന്നു. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണ ആരതി സി. രാജരത്നം, ഐ.ടി വിദഗ്ധനും ട്രാൻസ്ഫോമേഷൻ ആർക്കിടെക്റ്റുമായ മഹ്റൂഫ് സി.എം, മെന്റലിസ്റ്റ് അനന്തു എന്നിവരാണ് ഈ മാസം പത്തിന് കേരളീയ സമാജം ഹാളിൽ നടക്കുന്ന ‘ക്രാക് ദ കോഡ്’പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നത്.
വൈകീട്ട് നാലിന് തുടങ്ങുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/crackthecode വാട്സാപ്പ്:973 34619565
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.