‘ക്രാക്ക് ദ കോഡ്’: സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsമനാമ: പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൾട്ട് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ ക്രാക്ക് ദ കോഡ്’ പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ബഹ്റൈൻ കേരളീയ സമാജം ഹാളിൽ ഈ മാസം പത്തിന് വൈകീട്ട് നാലുമുതൽ എട്ടു വരെയാണ് പരിപാടി. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണ ആരതി സി. രാജരത്നം, ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്ടുമായ മഹ്റൂഫ് സി.എം, സോഷ്യൽ മീഡിയയിൽ ലോകത്തുതന്നെ ഏറ്റവുമധികം ഫോളേവേഴ്സ് ഉള്ള മെന്റലിസ്റ്റായ അനന്തു എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർഥികളുമായി സംവദിക്കും. സംഘാടക സമിതി യോഗത്തിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൾ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി സുബൈർ എം.എം അധ്യക്ഷത വഹിച്ചു. ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല വിശദീകരണം നടത്തി. ജാഫർ പൂളക്കൽ നന്ദി പറഞ്ഞു.
സംഘാടക സമിതി മുഖ്യ രക്ഷാധികാരിയായി സുബൈർ എം.എം, ചെയർമാനായി ജമാൽ ഇരിങ്ങൽ, ജനറൽ കൺവീനറായി ജാഫർ പൂളക്കൽ എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാം കൺവീനറായി ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല പ്രവർത്തിക്കും. വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വെന്യൂ മാനേജ്മെന്റ് -ഇൻചാർജ്:റഫീഖ് മണിയറ. അംഗങ്ങൾ:ഫൈസൽ, ഫസുൽ റഹ്മാൻ, ഷാക്കിർ,ഷാജി മാസ്റ്റർ,അഹമ്മദ് യാസീൻ, സജീബ്. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി-ഇൻചാർജ് ഫൈസൽ എം. എം.അംഗങ്ങൾ: ഉബൈസ്, ഇർഷാദ് കോട്ടയം. ഗെസ്റ്റ് മാനേജ്മെന്റ് ഇൻചാർജ്: ഇ.കെ സലീം.അംഗങ്ങൾ: നൗഫൽ സി.കെ, റവുഫ് എസ്.ബി, റഫീഖ് എസ്.ബി, ജലീൽ മല്ലപ്പള്ളി, ഗഫൂർ മൂക്കുതല, സുഹൈൽ റഫീഖ്. മീഡിയ-ഇൻചാർജ്: ബിനീഷ്, റൗഫ് കരൂപ്പടന്ന.ക്ലയന്റ് ഹാൻഡ്ലിങ് ആൻഡ് സ്റ്റാൾ-ഇൻചാർജ്:ശ്യാംജിത്ത്.അംഗങ്ങൾ: ഷക്കീബ്, ലത്തീഫ്, സമീർ ഹസ്സൻ, ബഷീർ മലയിൽ, ഖാലിദ് ഹിദ്. ലൈറ്റ് ആൻഡ് സൗണ്ട്-ചുമതല: ഷാഹുൽ, നാസർ റിഫ. പബ്ലിസിറ്റി-ചുമതല:റിയാസ്.ഓഫിസ് ഓണറിങ്-ചുമതല:അലി അഷ്റഫ്,അംഗങ്ങൾ: മുഹമ്മദ് മൊഹിയുദ്ദീൻ, ഫാത്തിമ സ്വാലിഹ്. ട്രാഫിക് ആൻഡ് പാർക്കിങ്:ചുമതല- ഉബൈസ്.
സ്റ്റേജ് സപ്പോർട്ട്:ചുമതല- നൗമൽ,നജാഹ്.കോൾ സെന്റർ:ചുമതല-സുഹൈൽ റഫീഖ്.അംഗങ്ങൾ, മസീറ നജ, ഷിജിന ആഷിഖ്, റുസ്ബി ബഷീർ, സൽമ സജീബ്, ഹേന ജുമൈൽ, ഫസീല മുസ്തഫ, ഷബീന ഖാദർ.ലേഡീസ് വളന്റിയർ:ചുമതല-റഷീദ സുബൈർ.അംഗങ്ങൾ: വഫ ഷാഹുൽ, ഷിഫ സാബിർ, ഫസീല മുസ്തഫ, ഫസീല ഹാരിസ്, നുസൈബ മൊയ്തീൻ, ഷഹീന നൗമൽ, സൈഫുന്നിസ റഫീഖ്, ഫൗസിയ ഖാലിദ്, ലൂന ഷഫീഖ്, സലീന ജമാൽ. ട്രാൻസ്പോർട്ടേഷൻ:ചുമതല-നൗഷാദ് മുനീർ എം.എം.ഫുഡ് ആൻഡ് അക്കമഡേഷൻ: ഇൻചാർജ്-ജാബിർ. അംഗങ്ങൾ: റഫീഖ് മണിയറ, ഫൈസൽ, ഫസൽ റഹ്മാൻ, ഷാക്കിർ.ക്രൈസിസ് മാനേജ്മെന്റ്: ജമാൽ ഇരിങ്ങൽ, ജലീൽ, സുബൈർ എം.എം, സഈദ് റമദാൻ.ബാനർ/ ബാക്ക് ഡ്രോപ്പ് ലോജിസ്റ്റിക്സ്:റഷീദ് കോട്ടക്കൽ, ഹാരിസ് എം.സി.സൗജന്യമായി നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്കാണ് പ്രവേശനം. രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/crackthecode വാട്സ്ആപ്:973 34619565. രജിസ്റ്റർ ചെയ്യുവാനായി ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.