മികച്ച ബഹ്റൈനി കരകൗശല ഉൽപന്നങ്ങൾ തിരിച്ചറിയാൻ മുദ്ര
text_fieldsമനാമ: ടൂറിസം മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള നടപടികളുടെ ഭാഗമായി ബഹ്റൈനി കരകൗശല വിദഗ്ധർക്കുള്ള പിന്തുണയായി അവരുടെ ഉൽപന്നങ്ങൾക്ക് പ്രത്യേക മുദ്ര നൽകാൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി തീരുമാനമായി. ബഹ്റൈനിലെ പരമ്പരാഗ വ്യവസായങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹാൻഡിക്രാഫ്റ്റ്സ് ഡയറക്ടറേറ്റ് ഡയറക്ടർ ശൈഖ വഫ ബിൻത് സായിഫ് ബിൻ സാഖിർ ആൽ ഖലീഫ പറഞ്ഞു.
വിപണിയിൽ ലഭ്യമായ പല ഉൽപന്നങ്ങളും ബഹ്റൈനിലെ പരമ്പരാഗത ഉൽപന്നങ്ങളുടെയത്ര ഗുണനിലവാമുള്ളതല്ല എന്നത് വ്യക്തമായിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ബഹ്റൈനി ഉൽപന്നങ്ങൾക്ക് മുദ്ര ഏർപ്പെടുത്താൻ തീരുമാനിച്ചത്. മുദ്ര ലഭിക്കാനുള്ള അപേക്ഷകൾ മനാമയിലെ ക്രാഫ്റ്റ് ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് സെൻറർ മാനേജ്മെൻറ് ഒാഫിസിൽ സ്വീകരിക്കും. പ്രത്യേക സമിതി ഉൽപന്നങ്ങൾ വിലയിരുത്തിയ ശേഷമാണ് മുദ്ര അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.