പ്രതിസന്ധികൾ തരണംചെയ്തത് പ്രവാസി സംഘടനകളുടെ പ്രവർത്തനം മൂലം -ഉമ്മൻ ചാണ്ടി
text_fieldsസാം സാമുവേൽ അടൂരിെൻറ കുടുംബസഹായ നിധിയിലേക്ക് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ഉമ്മൻ ചാണ്ടി കൈമാറുന്നു
മനാമ/അടൂർ: കോവിഡ് മൂലം ലോകം പ്രതിസന്ധി നേരിട്ടപ്പോൾ ഒ.ഐ.സി.സി അടക്കമുള്ള പ്രവാസി സംഘടനകൾ പ്രവാസലോകത്തും നാട്ടിലും ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ പ്രമുഖ സാമൂഹികപ്രവർത്തകനായിരുന്ന സാം സാമുവേൽ അടൂരിെൻറ കുടുംബസഹായ നിധിയിലേക്ക് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് അടൂരിൽ നടന്ന ചടങ്ങിൽ സാം സാമുവേലിെൻറ മകൾക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെൻറ ആരോഗ്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന മനസ്സായിരുന്നു സാമിേൻറതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ ജന. സെക്രട്ടറി രാജു കല്ലുംപുറം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിമാരായ കെ.സി. ഫിലിപ്പ്, ചന്ദ്രൻ കല്ലട, ഡി.സി.സി ജന. സെക്രട്ടറി ഏഴംകുളം അജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണടി പരമേശ്വരൻ, ഗ്രാമ പഞ്ചായത്ത് അംഗം മറിയാമ്മ തരകൻ, മോഹൻകുമാർ നൂറനാട് എന്നിവർ പ്രസംഗിച്ചു. ഒ.ഐ.സി.സി ജന. സെക്രട്ടറി ബോബി പാറയിൽ സ്വാഗതവും ഷാജി തങ്കച്ചൻ നന്ദിയും പറഞ്ഞു. ഷാജി പുതുപ്പള്ളി, തോമസ് കാട്ടുപറമ്പിൽ, പ്രഭകുമാർ, രാധാകൃഷ്ണൻ ചൂരക്കോട്, റെജി അടൂർ, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.