മേഖലയിലെ പ്രശ്നങ്ങള്‍ ആശങ്കജനകമെന്ന് ബഹ്റൈൻ മന്ത്രിസഭ
text_fieldsമനാമ: മേഖലയിലെ പ്രശ്നങ്ങള്‍ ആശങ്കജനകമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കിരീ ടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ ്യക്ഷതയില് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ മേഖലയില്‍ സമാധാനവും ശാന്തിയും സാധ്യമാക്കാനുള്ള പോംവഴികൾ ചര്‍ച്ച നടത്തി. അക്രമവും നശീകരണവും ഒഴിവാക്ക ാനും സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും സാധിക്കണം.
ഇക്കാര്യത്തില്‍ അന്താ രാഷ്ട്ര സമൂഹത്തിെൻറ ഇടപെടല്‍ അനിവാര്യമാണെന്നും വിലയിരുത്തി. മേഖലയില്‍ സമാധാ നവും ശാന്തിയും നിലനിർത്താനും അന്താരാഷ്ട്ര സമൂഹം ഉണരണമെന്ന പ്രതീക്ഷയും പങ്കുവെച്ചു. വെല്ലുവിളി നേരിടാൻ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധമായിരിക്കാന്‍ കിരീടാവകാശി നിര്‍ദേശം നല്കി. ആവശ്യമായ മുന്‍കരുതലുകളും സുരക്ഷാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതില്‍ ആശ്വാസം പ്രകടിപ്പിച്ചു.
ലിബിയയിലേക്ക് സൈന്യത്തെ അയക്കാനുള്ള തുര്‍ക്കി തീരുമാനത്തെ കാബിനറ്റ് അപലപിച്ചു. അറബ് രാഷ്ട്രത്തിെൻറ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് ബഹ്റൈനോടൊപ്പം മുഴുവന്‍ അറബ് രാജ്യങ്ങളുടെയും നിലപാട്. അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണ് തുര്‍ക്കി നടത്തുന്നതെന്നും മന്ത്രിസഭ കുറ്റപ്പെടുത്തി.
സാമ്പത്തിക വളര്‍ച്ച പുരോഗതിയുടെ പാതയിൽ
മനാമ: രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ച പുരോഗതിയുടെ പാതയിലാണെന്ന് മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടി. നേട്ടം തുടരാനുള്ള വഴികള്‍ ശക്തിപ്പെടുത്താൻ നിര്‍ദേശവുമുയർന്നു. 2019 മൂന്നാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചാസൂചിക പ്രതീക്ഷാനിര്‍ഭരമാണ്. 2018ലെ ഇതേ കാലയളവിനേക്കാള്‍ വളര്‍ച്ച മുന്നോട്ടാണെന്നത് ശുഭോദര്‍ക്കമാണ്. എണ്ണയിതര വരുമാനത്തിലും വര്‍ധനയുണ്ട്. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഗുണകരമായെന്നും വിലയിരുത്തി.
എണ്ണയിതര വരുമാനം രണ്ട് ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഇതേ വര്‍ഷം ഇൗ മേഖലയിലെ വളര്‍ച്ച 0.5 ശതമാനമായിരുന്നു. എണ്ണ മേഖലയിലെ വളര്‍ച്ച കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലേക്കാള്‍ 0.1 ശതമാനം പിന്നോട്ടുപോയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ മൂന്നാംപാദം വരെ എണ്ണ മേഖലയിൽ സുസ്ഥിരത അനുഭവപ്പെട്ടതായും വിലയിരുത്തി. എണ്ണയിതര മേഖല രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതാണെന്ന് മന്ത്രിസഭ വിലയിരുത്തി.
ടെലികോം, ഗതാഗത മേഖലയിലും കാര്യമായ ചലനമുണ്ടാക്കാനായി. 6.4 ശതമാനമാണ് ഈ മേഖലയിലെ വളര്‍ച്ച. ഹോട്ടല്‍, റസ്റ്റാറൻറ് മേഖലയില്‍ 6.3 ശതമാനം വളര്‍ച്ചയും ഉല്പാദന മേഖലയില്‍ 4.1 ശതമാനം വളര്‍ച്ചയുമാണ്. ആഭ്യന്തര ഉല്പാദനത്തില് സാമ്പത്തിക ക്രയവിക്രയങ്ങള്‍ 17 ശതമാനവും ഉല്പാദന മേഖല 15 ശതമാനവും പങ്ക് വഹിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ വിപണി ആവശ്യങ്ങള്‍ക്കനുസരിച്ച് കഴിവുറ്റവരെ വാര്‍ത്തെടുക്കാനും സാധിച്ചതായി വിലയിരുത്തി. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചത് നേട്ടമാണ്. സ്വദേശി തൊഴില്‍ദാന പദ്ധതി ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതും പ്രത്യേകം എടുത്തുപറഞ്ഞു. സ്വദേശിവത്കരണ പദ്ധതി 30 ശതമാനം വര്‍ധിച്ചതായി ഇത് സംബന്ധിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദിനേന 103 സ്വദേശികള്‍ക്ക് തൊഴില്‍ നല്കുന്ന തരത്തിലേക്ക് വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കിയ ശേഷം 13,321 പേര്‍ക്ക് തൊഴില്‍ നല്‍കാനായി.
ഗോളശാസ്ത്ര മേഖലയില്‍ ജപ്പാനും ബഹ്റൈനും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെക്കാൻ മന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.