നിയമനിര്‍മാണ സഭയും സര്‍ക്കാറും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കും –കിരീടാവകാശി
text_fieldsമനാമ: നിയമനിര്‍മാണ സഭയും സര്‍ക്കാറും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് കിരീടാ വകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക ്തമാക്കി. പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷ ന് അലി ബിന്‍ സാലിഹ് അസ്സാലിഹ്, ഉപപ്രധാനമന്ത്രിമാരായ ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആ ല്‍ ഖലീഫ, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ചെയര്മാന് സമീര്‍ അബ്ദുല്ല നാസ്, മന്ത്രിമാര്‍, പാര്‍ലമെൻറ് അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുമായി കഴിഞ്ഞദിവസം ഗുദൈബിയ പാലസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍ സമൂഹത്തിെൻറ ഭാഗം –പ്രിന്‍സസ് സബീക്ക
മനാമ: സാമൂഹിക-സേവന-ചാരിറ്റി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍ ജനതയുടെ ഭാഗമാണെന്ന് രാജപത്നിയും വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷന് ചെയര്പേഴ്സൻ ഡോ. ഫാതിമ ബിന്ത് മുഹമ്മദ് അല്‍ ബലൂഷിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ. ഫാതിമ വിശദീകരിച്ചു. ബഹ്റൈനിലും അന്താരാഷ്ട്ര തലത്തിലും വിദ്യാഭ്യാസം, സാമ്പത്തിക സ്വയംപര്യാപ്തത, കൈത്തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ ആരംഭിച്ച പദ്ധതികള്‍ ആശാവഹമാണെന്ന് അവര്‍ പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ സന്നദ്ധസേവന പ്രവര്‍ത്തനത്തിനുള്ള സംസ്കാരം വളര്‍ത്തിയെടുക്കാനും ട്രസ്റ്റ് ശ്രമിക്കുന്നുണ്ട്. സന്നദ്ധസേവന സംസ്കാരം ബഹ്റൈെൻറ പ്രത്യേകതയാണെന്നും അതില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് ജനങ്ങള്‍ക്ക് സാധ്യമല്ലെന്നും പ്രിന്‍സസ് സബീക്ക പറഞ്ഞു.
സന്നദ്ധ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളെ ജോലിക്ക് നല്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സാമൂഹിക വളര്‍ച്ചക്കുതകുന്ന തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മുന്നോട്ടുസഞ്ചരിക്കാന് ബഹ്റൈന്‍ ട്രസ്റ്റിന് സാധ്യമാകട്ടെയെന്നും അവര്‍ പറഞ്ഞു.
റിഫയിലെ വനിതാ സുപ്രീം കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
എല്ലാ മേഖലയിലും രാജ്യം കൈവരിക്കാനുദ്ദേശിക്കുന്ന വളര്‍ച്ചയും പുരോഗതിയും നേടാന്‍ സാധിക്കണമെങ്കില്‍ ഇൗ സഹകരണം അനിവാര്യമാണ്. രാജ്യത്തിെൻറ വികസനത്തിനും വളര്‍ച്ചക്കുമായുള്ള പദ്ധതികളെക്കുറിച്ച് എല്ലാവരും ചിന്തിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടുകളും ചിന്തകളും ഇതിന് ആക്കം കൂട്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാറും പാര്‍ലമെൻറും തമ്മില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ രൂപവത്കരിച്ച പ്രത്യേക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് രൂപപ്പെടുത്തുന്ന വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റ ടീം പോലെയുള്ള പ്രവര്‍ത്തനമാണ് എല്ലാ പദ്ധതികളുടെയും വിജയത്തിന് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.