യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
text_fieldsമേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു
മനാമ: യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി.
അമേരിക്കൻ സന്ദർശനത്തിനെത്തിയ അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ 75 വർഷമായി നിലനിൽക്കുന്ന ശക്തമായ നയതന്ത്ര ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളിലെയും ജനതകൾക്ക് ഏറെ ഗുണം ചെയ്തതായി വ്യക്തമാക്കി.
മേഖലയുടെ ശാന്തിയും സമാധാവും ഉറപ്പാക്കുന്നതിന് അമേരിക്ക വഹിക്കുന്ന പങ്ക് നിസ്സീമമാണ്. രാഷ്ട്രീയ, വ്യാപാര, സുരക്ഷാ, നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകൾ ഏറെ സവിശേഷമാണ്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളും ചർച്ചയായി.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ലോകവും മേഖലയും നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ സംയുക്തമായ നടപടികളാണ് ആവശ്യെമന്ന് കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പു വരുത്താനും വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത്തരമൊരു ശ്രമം ആവശ്യമാണ്. 75 വർഷത്തിലധികം പഴക്കമുള്ള ബഹ്റൈൻ-യു.എസ് ബന്ധത്തെക്കുറിച്ച്, പ്രത്യേകിച്ച് സൈനിക-പ്രതിരോധ സഹകരണത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.
പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സൈനിക-പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിെന്റ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനുമായി ദീർഘകാലമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ അമേരിക്കൻ നേതാക്കളുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.