സ്ത്രീധനത്തിനെതിരെ പ്രതിഷേധമായി 'കൾച്ചർ, വൾച്ചർ'
text_fieldsമനാമ: പെൺകുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ വ്യത്യസ്തമായ രൂപത്തിൽ പ്രതികരിക്കുകയാണ് ബഹ്റൈനിലെ ഒരുകൂട്ടം മലയാളികൾ. പ്രബുദ്ധകേരളത്തിൽ സ്ത്രീധനത്തിെൻറ പേരിൽ അടുത്തിടെ നടന്ന മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധത്തിെൻറ നൂതന ആശയവുമായി ഇവർ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ റിലീസ് ചെയ്ത 'കൾച്ചർ, വൾച്ചർ' എന്ന ഫോേട്ടാ സ്റ്റോറിയാണ് ഇവരുടെ പ്രതിഷേധത്തിെൻറ വേദിയായത്. വിവിധ ഫോേട്ടാകൾ വിഡിയോ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഇതിൽ. വ്യത്യസ്ത പ്രതിഷേധമാർഗം തേടിയപ്പോഴാണ് ചലനദൃശ്യങ്ങൾക്ക് പകരം നിശ്ചല ദൃശ്യങ്ങൾ ചേർത്ത് വിഡിയോ തയാറാക്കാനുള്ള ആശയം ഉദിച്ചതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
27 ഫോേട്ടാകളാണ് വിഡിയോയിൽ. മാതാപിതാക്കൾ പെൺമക്കളെ പാവയെപ്പോലെയാണ് പരിഗണിക്കുന്നതെന്നും പെൺകുട്ടികളുടെ ഇഷ്ടം പരിഗണിക്കാതെ വിവാഹം നടത്തുന്നതാണ് ഇത്തരം കുഴപ്പങ്ങൾക്ക് കാരണമെന്നും വിഡിയോ പറയുന്നു. ഭാര്യക്ക് പകരം പൊന്നിനെയും പണത്തിനെയും സ്നേഹിക്കുന്ന ഭർത്താവുമാകുേമ്പാൾ അവളുടെ ജീവിതം നരകതുല്യമാകുന്നു. ഭർതൃവീട്ടിൽ വീർപ്പുമുട്ടിക്കഴിയുന്ന സ്ത്രീ ഒടുവിൽ സ്വയം ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രയാകുന്നതോടെയാണ് വിഡിയോ സമാപിക്കുന്നത്.
ബഹ്റൈനിൽ ഡിസൈനറായി ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി അച്ചു അരുൺ രാജിേൻറതാണ് ഫോട്ടോ സ്റ്റോറിയുടെ ആശയവും സംവിധാനവും. വീട്ടമ്മയായ തൃശൂർ സ്വദേശി രോഷിനി എം. രവീന്ദ്രനാണ് ക്രിയേറ്റിവ് ഹെഡ്. ഫോട്ടോസ്റ്റോറി കാമറയിൽ പകർത്തിയത് കോഴിക്കോട് പയ്യോളി സ്വദേശിയും ബഹ്റൈനിൽ ഫോേട്ടാഗ്രാഫറുമായ അരുൺകുമാർ (കിരീടം ഉണ്ണി) ആണ്. ഹൃദ്യ ബിജു, നിമൽ, വിനോദ് ദാസ്, പ്രതിമ മേനോൻ എന്നിവരാണ് വേഷമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.