ഭാഗിക കർഫ്യൂ നിർദേശത്തിന് അനുകൂലമായി പാർലമെൻറ്
text_fieldsമനാമ: ബഹ്റൈനിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശത്തിന് അനുകൂലമായി പാർലമെൻറിൽ എം.പിമാർ വോട്ട് ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് നിർദേശം വന്നത്. 19 എം.പിമാർ അനുകൂലമായും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. രണ്ട് പേർ വിട്ടുനിന്നു.പാർലമെൻറ് അംഗീകരിച്ച നിർദേശം സർക്കാറിെൻറ പരിഗണനക്ക് വിട്ടു. വൈകീട്ട് ആറു മുതൽ രാവിലെ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തണമെന്നാണ് നിർദേശം.
ബിസിനസുകാർ, കമ്പനികൾ, ബാങ്കുകൾ, വ്യക്തികൾ തുടങ്ങിയവരിൽനിന്നുള്ള സംഭാവനകൾ സ്വീകരിച്ച് കോവിഡ് -19 നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ട് രൂപവത്കരിക്കാനുള്ള നിർദേശവും അംഗീകരിച്ചു. നിയമവിരുദ്ധമായി തങ്ങുന്ന ഫ്രീ വിസ തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കി രാജ്യം വിടുന്നതിന് കൂടുതൽ സമയം അനുവദിക്കാനുള്ള നിർദേശവും എം.പിമാർ അനുകൂലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.