കോസ്വെയില്‍ കസ്റ്റംസ് പരിശോധനക്ക് മെച്ചപ്പെട്ട സംവിധാനം വരുന്നു
text_fieldsമനാമ: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വെയില്‍ ‘വണ്‍പോയന്‍റ് ചെക്കിങ്’സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. ഇത് മാര്‍ച്ച് ആറുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് കോസ്വെ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍സുഊദുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കസ്റ്റംസ് പരിശോധന നിലവില്‍ വിവിധ ഘട്ടങ്ങളായാണ് നടത്തുന്നത്.
ഇത് ഒരിടത്തേക്ക് മാറ്റുന്നതിനുള്ള പദ്ധതി തത്വത്തില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. ഒരു ലൈനിലാണ് ആദ്യം നടപ്പാക്കുക. ഇത് വിജയകരമായാല്‍ മറ്റ് ലൈനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. മൂന്ന് മാസമായിരിക്കും ആദ്യ ഘട്ട പരീക്ഷണം നടപ്പാക്കുക.
കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദിബഹ്റൈന്‍ കസ്റ്റംസ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നടപ്പാക്കുന്നതിന് ധാരണയാവുകയും ചെയ്തിട്ടുണ്ട്. കിങ് ഫഹദ് കോസ്വെ അതോറിറ്റി ഡയറക്ടര്‍ അബ്ദുറഹ്മാന്‍ ബിന്‍ സഅദ് അല്‍യഹ്യ, നാഷണാലിറ്റി, പാസ്പോര്‍ട് ആന്‍റ് റെസിഡന്‍റ്സ് കാര്യ അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് അഹ്മദ് ബിന്‍ ഈസ ആല്‍ഖലീഫ, കസ്റ്റംസ് ആന്‍റ് ക്ളിയറന്‍സ് ജനറല്‍ ഡയറക്ടറേറ്റ് മേധാവി അബ്ദുല്ല ഹമദ് അല്‍കുബൈസി, ഇഗവണ്‍മെന്‍റ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയിലെ ഐ.ടി ഡയറക്ടര്‍ ശൈഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, കിങ് ഫഹദ് കോസ്വെ കസ്റ്റംസ് ഡയറക്ടര്‍ ദൈഫുല്ല അല്‍ഉതൈബി, കോസ്വെ പാസ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ മര്‍ഇ അല്‍ഖഹ്താനി, ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഉപഭോക്തൃ സേവന ഡയറക്ടര്‍ ഹമദ് അല്‍ഹര്‍ബി, പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് സാങ്കേതിക വിഭാഗം മേധാവി ഖാലിദ് അസൈ്സഖാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.