‘കുട്ടിത്തം സൈബറിൽ കുരുങ്ങരുത്’
text_fieldsമനാമ: സൈബർലോകത്ത് പതിയിരിക്കുന്ന ചതികളെയും വെല്ലുവിളികളെയും കുറിച്ച് സ്കൂൾ വിദ്യാർഥികൾക്ക് ബോധവത്കരണം നൽകാൻ ടെലി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ) കാസ്പെർസ്കിസ് ആൻറ് ലാബിെൻറ സഹകരണത്തോടെ സ്കൂളുകളിലേക്ക് റോഡ്ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമായും ഒാൺലൈനിൽ ഇടപെടുേമ്പാൾ അറിഞ്ഞിരിക്കേണ്ട പൊതുവായ ചട്ടങ്ങളെകുറിച്ചും സൈബർ ഭീഷണികളെകുറിച്ചും സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതിലെ അപകടങ്ങളെ കുറിച്ചുമാണ് ബോധവത്കരണം നടത്തുന്നത്. സൈബർ ലോകത്തിെൻറ ഭീഷണികൾ ബഹ്റൈനിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ പുതുതലമുറ നേരിടുന്നുണ്ട്. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അേതാറിറ്റി നടത്തിയ സർവ്വേ പ്രകാരം ബഹ്റൈനിൽ 38 ശതമാനം യുവത്വം സൈബർ ഭീഷണി നേരിടുന്നുണ്ട്.
മേഖലയിലെ വലിയതോതിലുള്ള വെല്ലുവിളിയാണ്. ഇതിനുപുറമെ അപരിചിതരുമായുള്ള ഒാൺലൈൻ സൗഹൃദങ്ങളും അതിെൻറ ഭാഗമായുള്ള വെല്ലുവിളികളും ഉണ്ട്. ഇത്തരം സംഭവങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും 16 ശതമാനം യുവത്വം ഇതിെൻറ ഭാഗമായുള്ള ഭീതി അനുഭവിക്കുന്നുണ്ട്.
ഓൺലൈനിലെ സുരക്ഷയെക്കുറിച്ചും ഓൺലൈൻ ലോകത്തേക്കുറിച്ചുള്ള അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രചരവുമായാണ് തങ്ങൾ മുന്നിട്ടിറങ്ങുന്നതെന്ന് ടി.ആർ.എ കൺസ്യൂമർ അഫയേഴ്സ് ഡെവലപ്പ്മെൻറ്സ് സീനിയർ അഡ്വൈസർ ശൈഖ് അബ്ദുല്ല ബിൻ ഹമുദ് ആൽ ഖലീഫ പറഞ്ഞു. പുതിയ കാലത്തെ ജീവിത ശൈലികൾ ഇൻർനെറ്റിലേക്ക് കുട്ടികളെ കൂടുതൽ താൽപ്പര്യമുണർത്തുന്നതിനും എന്നാൽ അതിെൻറ ഭാഗമായുള്ള ധാരാളം അപകടങ്ങൾക്കും ഇടവരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടങ്ങളെ ചെറുക്കുകയും സൈബർ ഉപയോഗം ആരോഗ്യപ്രദമായ സംസ്ക്കാര രൂപവത്കരണത്തിനും വിഞ്ജാന ലോകത്തേക്കുള്ള സഞ്ചാരങ്ങളാക്കി മാറ്റാനുമാണ് തങ്ങൾ ബോധവത്കരണത്തിന് തുടക്കം കുറിക്കുന്നത്.
അപരിചിതമായ സൈബർ ഇടങ്ങളിലേക്കും തിൻമയുടെ േലാകത്തേക്കും എത്തപ്പെടുന്നത് ഭാവിയെയും ജീവിതത്തെയും ബാധിക്കും എന്ന തിരിച്ചറിവാണ് തങ്ങൾ നൽകാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈബർ ഭീഷണി നമ്മുടെ കുട്ടികളുടെ അക്കാദമിക പ്രകടനവും മൊത്തത്തിലുള്ള ക്ഷേമവും ബാധിക്കുന്ന അപകടകരമായതും ദൂരവ്യാപകമായതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. കുട്ടികൾ നമ്മുടെ സമൂഹത്തിെൻറ ഭാവിയാണ്. ഡിജിറ്റൽ ലോകത്ത് ജീവിക്കാൻ അവരെ ശക്തിപ്പെടുത്തുകയെന്നതാണ് നമ്മുടെ പ്രധാന ഉത്തരവാദിത്തം. അതിെൻറ ഇരയാക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.