സൈബർ സുരക്ഷയിൽ ബഹ്റൈൻ മുന്നിൽ
text_fieldsമനാമ: സൈബർ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പശ്ചിമേഷ്യയിലെ മികച്ച ഇലക്ട്രോണിക് സംവി ധാനമാണ് ബഹ്റൈനിൽ ഉള്ളതെന്ന് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന പ്രതിവാര അൽ അംൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ സുരക്ഷ വർധിപ്പിക്കാനും അതിവേഗം സ്വഭാവം മാറുന്ന കുറ്റകൃത്യങ്ങളെ നേരിടാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
സൈബർ രംഗത്ത് ബഹ്റൈൻ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പട്രോളിങ് നിരീക്ഷിക്കുന്നതിനും സംഭവവികാസങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും സമഗ്രമായ ഇലക്ട്രോണിക് സംവിധാനം മന്ത്രാലയത്തിനുണ്ട്. രാജ്യത്തിെൻറ എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന സ്മാർട്ട് കാമറ സംവിധാന ശൃംഖല ബഹ്റൈനുണ്ട്. എന്ത് സംഭവമുണ്ടായാലും അതിവേഗം പ്രതികരിക്കാൻ ഇത് രാജ്യത്തെ പ്രാപ്തമാക്കുന്നു -അദ്ദേഹം പറഞ്ഞു.
ഒരു ബട്ടൺ അമർത്തുന്നതിലൂടെ ഒരേ സമയം ആംബുലൻസുകളെയും ട്രാഫിക് പട്രോളിങ് സംഘത്തെയും അഗ്നിശമന യൂനിറ്റുകളെയും അയക്കാൻ കഴിയുന്നു. വ്യക്തികളുടെയും വാഹനങ്ങളുടെയും കൃത്രിമ ഇൻറലിജൻറ്സ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.