ദാറുൽ ഈമാൻ മദ്റസ അധ്യാപക-രക്ഷാകർതൃ സംഗമം
text_fieldsദാറുൽ ഈമാൻ മദ്റസ അധ്യാപക-രക്ഷാകർതൃ സംഗമ സദസ്സ്, സംഗമത്തിൽ പി.കെ. മുഹമ്മദ് ഫാസിൽ ക്ലാസെടുക്കുന്നു
മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെ അധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മദ്റസ രക്ഷാധികാരി എം.എം. സുബൈർ ഉദ്ഘാടനം ചെയ്തു. കൺസൽട്ടിങ് സൈക്കോളജിസ്റ്റ് പി.കെ. മുഹമ്മദ് ഫാസിൽ ‘ഇഫക്ടിവ് പാരന്റിങ്’ വിഷയത്തിൽ ക്ലാസെടുത്തു. നവമാധ്യമങ്ങളും ടെക്നോളജിയും കുട്ടികളിലെ വൈകാരിക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ സ്വയം മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ കാണുന്നതിനപ്പുറം ജീവിതത്തെ കൃത്യമായി കുട്ടികൾക്ക് ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾ മുൻകൈയെടുക്കണം. കുട്ടികളുടെ റോൾ മോഡലായി രക്ഷിതാക്കൾ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ഖാലിദ് ചോലയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി ആമുഖ ഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് സ്വാഗതം പറഞ്ഞു. എൻ. ഫിൽസ ഖുർആൻ പാരായണം നടത്തി. അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. മനാമ മദ്റസ പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, മനാമ മദ്റസ എം.ടി.എ പ്രസിഡന്റ് സബീന അബ്ദുൽ ഖാദർ എന്നിവരും സന്നിഹിതരായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.