അഭിപ്രായ, നിർദേശങ്ങളെ സ്വാഗതം ചെയ്യുന്ന ദിനപത്രം -കെ.ടി. സലിം
text_fieldsമനാമ: ഗൾഫ് മാധ്യമം ദിനപത്രം ബഹ്റൈനിൽ തുടക്കംകുറിച്ച നാൾ മുതൽ വായിക്കുകയും കാഴ്ചപ്പാടുകളും വാർത്തകളും പങ്കുവെക്കുകയും ആശയപരമായ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട് എന്നത് ആദ്യമേ സൂചിപ്പിക്കട്ടെ. അസഹിഷ്ണുത കൂടാതെ അഭിപ്രായനിർദേശങ്ങൾ സ്വാഗതം ചെയ്യുന്ന മാധ്യമം കുടുംബത്തിന്റെ മാതൃകാപരമായ രീതിയെ അനുമോദിക്കുകയും ചെയ്യുന്നു.
ഗൾഫ് നാടുകളിൽ ഗൾഫ് മാധ്യമം ഇന്ന് ഒന്നാമതായത് മലയാളികളായ പ്രവാസികൾ എത്രത്തോളം ഈ പത്രത്തെ സ്വീകരിച്ചു എന്നത് തെളിയിക്കുന്നു.
വാർത്തകൾ കൃത്യതയോടെയും വസ്തുതകളോടെയും റിപ്പോർട്ട് ചെയ്യുകയും ജീവകാരുണ്യ രംഗത്തും സംഘടനാ രംഗത്തും പ്രവർത്തിക്കുന്നവരുടെ നന്മകളെ ഉയർത്തിക്കാണിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുകയും സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് വാർത്തകളിൽ ഇടംനൽകുകയും ചെയ്യുന്നതൊക്കെ ഗൾഫ് മാധ്യമം കൂടുതൽ വായനക്കാരിൽ എത്തിക്കുന്നതിനുള്ള കാരണങ്ങളായി വിലയിരുത്താവുന്നതാണ്.
മാധ്യമത്തിന്റെ സർക്കുലേഷൻ ഗൾഫിലും നാട്ടിലും വ്യാപിപ്പിക്കുന്നതിനായി നേരത്തെ ബഹ്റൈനിൽ നടത്തിയ കാമ്പയിനിൽ പങ്കെടുത്ത് ജന്മനാട്ടിലെ ലൈബ്രറിയിലേക്കായി അഞ്ചുവർഷത്തേക്ക് മാധ്യമം പത്രം എത്തിച്ചത് ഈ അവസരത്തിൽ ഓർക്കുന്നു.
നാട്ടിൽ വെക്കേഷന് പോകുന്ന സമയങ്ങളിൽ മാധ്യമം പത്രത്തിൽ ഏറെ വായിക്കാനുണ്ടെന്ന് ലൈബ്രറി സന്ദർശകർ പറഞ്ഞതും കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും മാധ്യമം പത്രം എത്തിക്കണമെന്ന് ലൈബ്രറി ഭാരവാഹികൾ നിർദേശിച്ചതും നാട്ടിലും മാധ്യമം പത്രത്തിന്റെ സ്വീകാര്യതയുടെ ഉദാഹരണങ്ങളായി കാണാം.
പത്രവായന ജീവിതരീതിയാക്കിയ മലയാളികളുടെ ശീലം മുടങ്ങാതിരിക്കാനും മലയാളം വായന വരും തലമുറക്ക് പ്രവാസത്തിൽ പകർന്നുനൽകാനും ഇന്ന് ഗൾഫിലെ പ്രവാസികൾക്ക് ആശ്രയമായി നിലകൊള്ളുന്ന അച്ചടിച്ച് കൈയിലെത്തുന്ന പത്രം എന്ന നിലയിൽ ഗൾഫ് മാധ്യമം തുടർന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. തുടർന്നുള്ള പ്രയാണത്തിന് എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.