ലുലുവും ക്രെഡിമാക്സും സഹകരിച്ച് 'ദാനാത്' ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് ക്രെഡിമാക്സ് 'ദാനാത്' എന്നപേരിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ദാനാത് കാർഡുപയോഗിച്ച് ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങുേമ്പാൾ രണ്ട് ശതമാനം കാഷ് ബാക്ക് ലഭിക്കും. കാർഡ് ഉടമകൾക്കായി പ്രത്യേക ആനുകൂല്യങ്ങളും കാഷ് ബാക്ക് ഡിസ്കൗണ്ടുകളും റമദാനിലും തുടർന്നും റിവാർഡുകളും ലഭിക്കും.
ഷോപ്പിങ് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ആസ്വാദ്യകരവുമാക്കി മാറ്റാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ദാനാത് കാർഡ് പുറത്തിറക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ബഹ്റൈന് പുറത്തും കാർഡ് ഉടമകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
ബഹ്റൈനിലെ ക്രെഡിറ്റ് കാർഡ് വിപണിയിലും ചില്ലറ വ്യാപാര മേഖലയിലും സാന്നിധ്യം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് ലുലുവുമായുള്ള സഹകരണമെന്ന് ക്രെഡിമാക്സ് ചീഫ് എക്സിക്യൂട്ടിവ് അഹ്മദ് എ. സെയാദി പറഞ്ഞു. കാർഡുടമകൾക്ക് 24 മണിക്കൂറും ഒാൺലൈൻ ബാങ്കിങ് സേവനം, ടെലിബാങ്കിങ്, കസ്റ്റമർ സർവിസ് എന്നിവയും ലഭ്യമാകും. ലോകമെങ്ങും കാർഡ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.