ഇരുട്ടടി വീണ്ടും: ഇന്നത്തെ ബഹ്റൈൻ -കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് റദ്ദാക്കി
text_fieldsമനാമ: ശനിയാഴ്ചത്തെ ബഹ്റൈൻ -കോഴിക്കോട് സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇരുട്ടടി വീണ്ടും. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരാണ് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നത്.
ടിക്കറ്റ് തുക റീഫണ്ട് ചെയ്യാമെന്ന് മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. പകരം യാത്രാസംവിധാനമൊരുക്കുന്നതിനെപ്പറ്റി പറയുന്നില്ല. റീഫണ്ട് ചെയ്താലും ആ തുകക്ക് ടിക്കറ്റ് ഉടനെയൊന്നും കിട്ടില്ല.
മാത്രമല്ല, അവധിക്കാലമായതിനാൽ എല്ലാ ദിവസവും എല്ലാ സർവിസുകളും നിറഞ്ഞാണ് പോകുന്നത്. അടുത്ത ദിവസങ്ങളിലൊന്നും ടിക്കറ്റേ ലഭ്യമല്ല. അതുകൊണ്ടു തന്നെ നൂറുകണക്കിനുവരുന്ന യാത്രക്കാരുടെ അവധിക്കാല സ്വപ്നങ്ങളാണ് കരിഞ്ഞത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവാസികളോടുള്ള ദ്രോഹം അവസാനിപ്പിക്കുക; നവകേരള നിവേദനം നൽകി
മനാമ: പ്രവാസികളായ ആയിരക്കണക്കിന് യാത്രക്കാരെ വലക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ കൃത്യതയില്ലായ്മക്കെതിരെയുള്ള ശക്തമായ പ്രതിഷേധം വ്യോമയാന മന്ത്രാലയത്തെ അറിയിക്കാൻ ആവശ്യപ്പെട്ട് രാജ്യസഭാ എം.പിമാരായ പി.പി. സുനീറിനും പി. സന്തോഷ്കുമാറിനും ബഹ്റൈൻ നവകേരള നിവേദനം നൽകി.
ലോക കേരള സഭ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ വിഷയം സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ലോക കേരള സഭാ സെക്രട്ടേറിയറ്റിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.