ദാറുൽ ഈമാൻ കേരള മദ്റസ: പ്രവേശനം തുടങ്ങി
text_fieldsമനാമ: കേരള മദ്റസ എജുക്കേഷനൽ ബോർഡിന്റെ സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദാറുൽ ഈമാൻ കേരളക്ക് കീഴിലുള്ള മദ്റസകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി. ഖാലിദ് അറിയിച്ചു.
ഇസ്ലാമിക ആദർശ പഠനവും ധാർമിക ശിക്ഷണവും നൽകുന്ന ഉറപ്പുവരുത്തുന്ന സിലബസിലൂടെ ഖുർആൻ പാരായണം, മനഃപ്പാഠം, പാരായണ നിയമങ്ങൾ, അറബിക്, മലയാളം ഭാഷ പഠനം, ഇസ്ലാമിക ചരിത്രം, പ്രവാചക ജീവിതം, ഹദീസ്, സ്വഭാവ രൂപവത്കരണം തുടങ്ങിയ വിഷയങ്ങൾ പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ പഠിപ്പിക്കുന്നു. മികച്ച കാമ്പസ് സൗകര്യവും സ്കൂൾ പഠനത്തെ ബാധിക്കാത്ത സമയക്രമവും മദ്റസയുടെ പ്രത്യേകതകളാണ്. പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികളുടെ കലാ വൈജ്ഞാനിക കഴിവുകൾ പരിപോഷിപ്പിക്കുന്ന മത്സരങ്ങൾക്ക് പ്രത്യേക ശ്രദ്ധനൽകുകയും ചെയ്യുന്നു.
മലയാളം, അറബി ഭാഷകളിലുള്ള പരിശീലനവും ഖുർആൻ പഠനത്തിന് നൽകുന്ന പ്രാധാന്യവും നിരവധി വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ബഹ്റൈനിലെ എല്ലാ ഭാഗത്തുനിന്നും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മനാമ, റിഫ കാമ്പസുകളിലേക്ക് നാല് വയസ്സ് പൂർത്തിയായ കുട്ടികൾ (കെ.ജി ലോവർ) മുതൽ ഏഴാംതരം വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 39860571 (മനാമ), 34026136 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.