ദാറുൽ ഈമാൻ കേരള മദ്റസ സിൽവർ ജൂബിലി ആഘോഷം ജനുവരി പത്തിന്
text_fieldsമനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു പ്രവർത്തനമാരംഭിച്ചു. ജനുവരി പത്തിന് നടക്കുന്ന പരിപാടിയിൽ കഴിഞ്ഞ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
സുബൈർ എം.എം (രക്ഷാധികാരി), റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ, ഖാലിദ് സി (സഹ രക്ഷാധികാരികൾ), മുഹമ്മദ് മുഹ് യുദ്ദീൻ (ജനറൽ കൺവീനർ), ജാസിർ പി.പി (കൺവീനർ), യൂനുസ് സലീം (പ്രോഗ്രാം കൺവീനർ), അബ്ദുൽ ഹഖ്, ഫസീല യൂനുസ്, ലുലു ഹഖ്, ഷൗക്കത്തലി (അസിസ്റ്റന്റ് കൺവീനർമാർ), മൂസ കെ. ഹസൻ, ജാഫർ പൂളക്കൽ (ലൈറ്റ് & സൗണ്ട്), മജീദ് തണൽ, ജാബിർ, ഫൈസൽ ടി.വി (റിഫ്രഷ്മെന്റ്), അസ്ലം, ഫാറൂഖ് വി.പി, ജലീൽ മല്ലപ്പള്ളി, സഫീർ, ഷൗക്കത്തലി ബുദയ്യ, ഉബൈസ്, ഷഫീന ജാസിർ, ജസീന അഷ്റഫ്, നൂറ ഷൗക്കത്തലി (അംഗങ്ങൾ), അജ്മൽ ശറഫുദ്ദീൻ (വിഭവസമാഹരണം), റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ, സുബൈർ എം.എം, ഖാലിദ് സി, സഈദ് റമദാൻ നദ്വി, ജലീൽ മല്ലപ്പള്ളി, എ.എം. ഷാനവാസ്, സാജിർ, നസീം സബാഹ്, സക്കീർ ഹുസൈൻ (അംഗങ്ങൾ), യൂനുസ് രാജ്, മുഹമ്മദ് ഷാജി (സ്റ്റേജ് സപ്പോർട്ട്),
ജമാൽ നദ്വി, ജാഫർ (മീഡിയ), സിറാജ് എം.എച്ച് (പ്രചാരണം & സോഷ്യൽ മീഡിയ) ഫാറൂഖ് വി.പി, നജാഹ്, സലാഹുദ്ദീൻ കിഴിശ്ശേരി, ഫസീല ഹാരിസ്, ബുഷ്റ, സുബൈദ കെ.വി, ജുനൈദ് (അംഗങ്ങൾ), സജീബ് (വെന്യു മാനേജ്മെന്റ്), തസ്നീം, ജൈസൽ, അലി അശ്റഫ്, ബദ്റുദ്ദീൻ, ഹിജാസ്, സവാദ്, അജ്മൽ, ബഷീർ, ഹമീദ്, അബ്ദുൽ അഹദ്, ഷമ്മാസ്, ഫൈസൽ മങ്കട, റഹീസ്, ഫരീദ നസീം, ഫാത്തിമ സാലിഹ്, സുബൈദ, ഫസീല, ഷാഹിദ, നുഫീല ബഷീർ, റുസ്ബി ബഷീർ, ഷമീം, റിയാസ്, നൗഷാദ്, നൗമൽ, ലത്തീഫ് കടമേരി, റഷീദ ബദർ, റഫീഖ് മണിയറ (അംഗങ്ങൾ), സാജിർ ഇരിക്കൂർ, ഫസ്ലു റഹ്മാൻ, ഫൈസൽ പൊന്നാനി (ലോജിസ്റ്റിക്സ്), അനീസ് വി.കെ, സമീർ ഹസൻ, അഹ്മദ് റഫീഖ്, ഷമീം ജൗദർ, ഗഫൂർ മൂക്കുതല, സാജിദ സലീം, റഷീദ സുബൈർ, സഈദ റഫീഖ് (സ്വീകരണം) എന്നിവരാണ് വിവിധ കമ്മിറ്റി അംഗങ്ങൾ.
സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ ദാറുൽ ഈമാൻ കേരള വിഭാഗം വിദ്യാഭ്യാസ സെക്രട്ടറി ഖാലിദ് സി അധ്യക്ഷതവഹിച്ചു. കമ്മിറ്റി രൂപവത്കരണത്തിന് പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി നേതൃത്വം നൽകി. എ.എം. ഷാനവാസ് സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.