ദാറുൽ ഈമാൻ കേരള മദ്റസകൾ സെപ്റ്റംബർ ആറിന് പുനരാരംഭിക്കും
text_fieldsRepresentation Image
മനാമ: ദാറുൽ ഈമാൻ കേരള മദ്റസകൾ വേനലവധിക്കുശേഷം സെപ്റ്റംബർ ആറുമുതൽ പുനരാരംഭിക്കുന്നു. മനാമ, പഴയ ഇബ്നുൽ ഹൈതം സ്കൂളിലും വെസ്റ്റ് റിഫ ദിശ സെന്ററിലുമായി നടത്തിവരുന്ന മദ്റസയിൽ എൽ.കെ.ജി മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക് ഏതാനും വിദ്യാർഥികൾക്കുകൂടി അഡ്മിഷൻ നൽകുന്നു.
നാല് വയസ്സ് മുതലുള്ള വിദ്യാർഥികൾക്കാണ് അഡ്മിഷൻ നൽകുക. മാതൃഭാഷയിൽ മത പഠനം, ഖുർആൻ പാരായണത്തിന് പ്രത്യേക ശ്രദ്ധ, അറബി ഭാഷക്ക് ഊന്നൽ, കാലികവും ശാസ്ത്രീയവുമായ സിലബസ്, പരിശീലനം ലഭിച്ച അധ്യാപകർ, സൗകര്യമുള്ള കാമ്പസ്, ബഹ്റൈന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം എന്നിവ ദാറുൽ ഈമാൻ മദ്റസകളുടെ പ്രത്യേകതയാണ്. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും മനാമ (3651 3453), റിഫ (3402 6136) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.