ദാറുൽ ശിഫ ഹൂറ ശാഖ; എൽ.എം.ആർ.എ പ്രീ എംപ്ലോയ്മെന്റ്, 24 മണിക്കൂർ സേവനങ്ങൾക്ക് തുടക്കം
text_fieldsബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ദാറുൽ ശിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ എൽ.എം. ആർ.എ പ്രീ എംപ്ലോയ്മെന്റ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി പ്രീ എംപ്ലോയ്മെന്റ് ക്ലിനിക് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ജനറൽ ഫിസിഷ്യൻ, ഒബ്സർവേഷൻ, ഫാർമസി സേവനങ്ങളും ഡോക്ടർ ഹോം-വിസിറ്റ് സേവനവും ലഭ്യമാണ്.
രാവിലെ ഒമ്പതു മുതൽ ഉച്ച 12 വരെയും വൈകു. അഞ്ചു മുതൽ രാത്രി 10 വരെയും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ചടങ്ങിൽ ദാറുൽ ശിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി, ജനറൽ മാനേജർ അഹമ്മദ് ഷമീർ, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെൻറ് ഹെഡ് റജുൽ കരുവാൻതൊടി, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.