ഡേവിഡ് മെമ്മോറിയൽ ട്രോഫി: നാടൻ പന്തുകളിയിൽ ചങ്ങനാശ്ശേരിക്ക് വിജയം
text_fieldsമനാമ: കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് ഡേവിഡ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻ പന്തുകളി മത്സരത്തിൽ ചങ്ങനാശ്ശേരി ടീം വിജയിച്ചു. ഫൈനൽ മത്സരത്തിൽ ഏറ്റുമാനൂർ ടീമുമായാണ് ചങ്ങനാശ്ശേരി ഏറ്റുമുട്ടിയത്.
കെ.എൻ.ബി.എ പുതുതായി നിർമിച്ച വടംവലി മൈതാനത്തിന്റെ ഉദ്ഘാടനവും പ്രദർശന വടംവലി മത്സരവും നടന്നു. വിജയികൾക്ക് ഷിജോ തോമസ് കണ്ണൂർ സ്പോൺസർ ചെയ്ത ഡേവിഡ് മെമ്മോറിയൽ എവറോളിങ് ട്രോഫി സമ്മാനിച്ചു. വടംവലി കോർട്ടിന്റെ ഉദ്ഘാടനം ഫ്രാൻസിസ് കൈതാരത്, എബ്രഹാം ജോൺ, മോനി ഒടിക്കണ്ടത്തിൽ, ഇ.വി. രാജീവൻ, സയ്ദ് ഹനീഫ് എന്നിവർ ചേർന്ന് നിർവഹിച്ചു.
അൻവർ നിലമ്പൂർ, അബ്ദുൾ മനഷീർ, ബിനു കുന്നന്താനം, രത്നാകരൻ പ്രതിഭ, ബിജു (എൻ.ഇ.സി ഡയറക്ടർ ഡിജിറ്റൽ പ്രോഡക്ടസ്), അമൽദേവ്, ഷജിൽ ആലക്കൽ, ദിപു എം.കെ, ഷാനോദ് വി.കെ, റിതിൻ രാജ്, രഞ്ജിത്ത് ആര്യാസ്, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ, തോമസ് ഫിലിപ്പ്, ബ്ലസൺ ജോയ് എന്നിവരും സന്നിഹിതരായിരുന്നു.
കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള നന്ദി അർപ്പിച്ചു. വടംവലി പ്രദർശന മത്സരത്തിൽ ടീം കെ.എൻ.ബി.എയും ടീം ആര്യൻസും തമ്മിൽ മത്സരിച്ചു. നാടൻ പന്തുകളി മത്സരത്തിൽ മികച്ച കാലടി- രൂപേഷ്, മികച്ച പന്ത് പിടുത്തം-അനീഷ്, മികച്ച കൈവെട്ടുകാരൻ-രൂപേഷ്, മികച്ച പൊക്കി വെട്ടുകാരൻ-ജിതിൻ, ടൂർണമെന്റിലെ മികച്ച പന്ത് കളികാരൻ-രൂപേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം നിവാസികളുടെ കായിക വിനോദമായ നാടൻപന്തുകളി കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി രഞ്ജിത്ത് കുരുവിള: 3734 5011, മോബി കുര്യാക്കോസ്: 3337 1095, രൂപേഷ്: 3436 5423, ഷിജോ തോമസ്: 6662 3662 എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.