എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറത്തറിയിക്കാതിരിക്കാൻ ഗൂഡാലോചന -ദയാബായ്
text_fieldsമനാമ: കാസർകോെട്ട എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറംലോകം അറിയിക്കാൻ ഗവൺമെൻറ് തലത്തിൽ ഗൂഡാലോചന നടക്കുന്നുണ്ടെ ന്ന് സാമൂഹിക പ്രവർത്തക ദയാബായ് പറഞ്ഞു. ബഹ്റൈനിൽ 2019 ലെ സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ അവർ വ ാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
യഥാർഥത്തിൽ കാസർകോട് വിവിധ മേഖലകളിൽ ഇരകളുടെ എണ്ണം ആറായിരത്തേ ാളം വരും. ഇരകളുടെ എണ്ണം കണ്ടെത്താൻ സർക്കാർ തലത്തിൽ ആറ് മാസത്തിൽ ഒരിക്കൽ യോഗം വിളിച്ച് തെളിവെടുക്കും. എന്നാൽ ഇ ത്തരം യോഗങ്ങൾ പ്രഹസനമാകുകയാണ് പതിവ്.
2017 ഏപ്രിലിൽ യോഗം വിളിച്ചപ്പോൾ അന്ന് ഹർത്താൽ ആയിട്ടുകൂടി നാലായിരത ്തോളം ഇരകളെത്തി. ഇതിൽ 1905 പേരുടെ പട്ടിക ഉണ്ടാക്കിയെങ്കിലും അതിൽനിന്ന് ആനുകൂല്ല്യം നൽകാൻ തെരഞ്ഞെടുത്തത് 285 പേരെ മാത്രമായിരുന്നു. വിവാദം ഉണ്ടായപ്പോൾ അമ്പതോളം പേരെക്കൂടി ഉൾപ്പെടുത്തി.
ഇരകളുടെ എണ്ണം പുറംലോകത്ത് എത്താതിരിക്കാനുള്ള ഗൂഡാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ദയാബായ് ആരോപിച്ചു. എന്നാൽ ഇരകളുടെ എണ്ണം എടുക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധ സേവകരെ കണ്ടെത്തി വീടുകൾ കയറിയിറങ്ങി ശ്രമം തുടങ്ങിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുസഹ ജീവിതം അറിയണമെങ്കിൽ നേരിട്ട് ചെല്ലണം. ഒറ്റമുറികളിൽ മുപ്പതും മുപ്പത്തഞ്ചും വയസ് കഴിഞ്ഞ എൻഡോസൾഫാൻ ഇരകളെ എടുത്തിരുത്തി മണിക്കൂറുകൾ എടുത്ത് ഭക്ഷണം കഴിപ്പിക്കുന്നത് കാണാം.
വൈകല്ല്യമുള്ള ഒന്ന് സംസാരിക്കാൻ പോലും കഴിയാത്ത ആ മക്കളെ പരിചരിക്കുന്നതിൽ അമ്മമാർ യാതൊരു മടിയോ വൈമനസ്യമോ കാണിക്കുന്നില്ലെന്നും ദയാബായ് പറഞ്ഞു. ദയനീയ ജീവിതം പുറത്തെത്തിക്കാനും ആനുകൂല്ല്യങ്ങൾ നേടാനും സമരം ചെയ്യുന്നവരെ അറസ്റ്റ് ഭീഷണി നടത്തി നിശബ്ദരാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇരകളുടെ ജീവിതം പൂഴ്ത്തിവെക്കാനും അവരെ നിശബ്ദരാക്കാനുമാണ് ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടക്കുന്നതെന്നും ദയാബായ് ആരോപിച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടന്നപ്പോൾ വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. ഗവൺമെൻറിന് മേൽ എവിടെ നിന്നക്കയോ സമ്മർദമുണ്ടായപ്പോൾ ചർച്ചക്ക് വിളിക്കുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു.
എന്നാൽ ഇത് കൊണ്ടൊന്നും പൂർണ്ണമായ നീതി ലഭിക്കുമെന്ന് കരുതാൻ വയ്യ. നീതി പ്രായോഗിക തലത്തിൽ എത്തുന്നതുവരെ അടങ്ങിയിരിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിന് ഇന്ത്യൻ ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദയാഭായ് ‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്’ ഏറ്റുവാങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ സിംസ് പ്രസിഡൻറ് പോൾ ഉറുവത് , ജനറൽസെക്രട്ടറി ജോയ് തരിയത്, വൈസ് പ്രസിഡൻറ് ചാൾസ് ആലുക്ക, സിംസ് വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, ഭരണസമിതി അംഗങ്ങൾ ആയ ജീവൻ ചാക്കോ ,മോൻസി മാത്യൂ , ജേക്കബ് വാഴപ്പിള്ളി, എം.എൽ. ജോയ് ,സജു സ്റ്റീഫൻ ,ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കൺവീനർമാരായ ഷാജൻ സെബാസ്റ്റ്യൻ, ജോയ് ഇലവത്തുങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.