‘യുദ്ധഭൂമിയിൽ ശവങ്ങളെ തോളിലേറ്റി മറവുചെയ്ത ദയാബായി’
text_fieldsമനാമ: അതിരുകൾക്കുമപ്പുറമുള്ള മാനവ സമൂഹത്തിനായി നടത്തിയ കാരുണ്യപ്രവർത്തനങ്ങളാണ് ദയാബായിയെ ബഹ്റൈൻ സിംസി െൻറ അവാർഡിനായി തെരഞ്ഞെടുക്കാൻ കാരണമായതെന്ന് ഭാരവാഹികൾ പറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതങ്ങൾ നേരിട് ട സമൂഹങ്ങൾക്ക് തണലും തലോടലും നൽകിയ നൽകിയ മാതൃക വനിതയാണ് അവർ. പാലായിലെ പൂവരണിയിൽ ജനിച്ച് 16 ാം വയസിൽ ജന്മ നാട് വിട്ട മേഴ്സി മാത്യു എന്ന ദയാഭായി നിയമബിരുദമെടുത്ത് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് എം.എസ്.ഡബ്ല്യുവും പഠിച്ചിറങ്ങി. യൂറോപ്പിലും അമേരിക്കയിലുമുള്ള യൂനിവേഴ്സിറ്റികളിലെ വിസിറ്റിങ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.
പിന്നീടുള്ള അവരുടെ ജീവിതം ബിഹാർ ഹരിയാന, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ആദിവാസികള്ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കുമിടയിൽ ദീർഘവർഷങ്ങൾ സേവനംചെയ്ത ദയാബായി ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങൾ തോളിലേറ്റി മറവുചെയ്തും മനുഷ്യരുടെ മനുഷ്യത്വത്തിെൻറ ഓരം പറ്റി ജീവിതം ഉഴിഞ്ഞുവച്ചു. കഴിഞ്ഞ രണ്ടുവർഷമായി കാസർഗോഡ് ജില്ലയിലുള്ള എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി അക്ഷീണം പോരാടിക്കൊണ്ടിരിക്കുന്ന ദയാബായി തുടർന്നുള്ള തെൻറ പ്രവർത്തങ്ങൾ ഈ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇക്കാരണങ്ങളാലാണ് ദയാബായിക്ക് പുരസ്ക്കാരം നൽകാൻ തങ്ങൾ തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സിംസ് വർക്കേഴ്സ് ഒാഫ് മേഴ്സി അവാർഡ് ദയാബായിക്ക്
മനാമ: ബഹ്റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിെൻറ ‘സിംസ് വർക്ക് ഓഫ് മേഴ്സി 2019’ അവാർഡിന് ദയാബായിയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നിന് ഇന്ത്യൻ ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖരും, ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുക്കും. ജീവകാരുണ്യ മേഖലയിൽ ജീവിതം സമർപ്പിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന് വേണ്ടിയാണ് 2012 മുതൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകിത്തുടങ്ങിയത്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡോ ഡേവിസ് ചിറമേൽ, ബഹ്റൈൻ ഡിസേബിൾഡ് സൊസൈറ്റി ചെയർമാനും രാജ കുടുംബാംഗവും ആയ ശൈഖ് ദുവൈജ് ഖലീഫ ബിൻ ദുവൈജ് ആൽ ഖലീഫ, കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റിെൻറ സാരഥി പി.യു തോമസ്, കെ.എം.സി.സി യുടെ ബഹ്റൈൻ ഘടകം, ഡോ.എം.എസ് സുനിൽ തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി ആദരിച്ചിട്ടുള്ളത്. വാർത്ത സമ്മേളനത്തിൽ സിംസ് പ്രസിഡൻറ് പോൾ ഉറുവത് , ജനറൽസെക്രട്ടറി ജോയ് തരിയത്, വൈസ് പ്രസിഡൻറ് ചാൾസ് ആലുക്ക, സിംസ് വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, ഭരണസമിതി അംഗങ്ങൾ ആയ ജീവൻ ചാക്കോ ,മോൻസി മാത്യൂ , ജേക്കബ് വാഴപ്പിള്ളി,ജോയ് എം എൽ ,സജു സ്റ്റീഫൻ ,ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കൺവീനർമാരായ ഷാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.