സൈനികൻ ഹമദ് അൽ കുബൈസിയുടെ മൃതദേഹം ഖബറടക്കി
text_fieldsമനാമ: യമനിലെ സംയുക്ത സേനയിൽ സേവനമനുഷ്ഠിക്കവേ ഹൂഥി തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാലാമത്തെ സൈനികൻ ഹമദ് ഖലീഫ അൽ കുബൈസിയുടെ മൃതദേഹം ഹുനൈനിയ ഖബർസ്ഥാനിൽ ഖബറടക്കി.
രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികനുവേണ്ടി പ്രാർഥനാനിർഭരമായ മനസ്സോടെ നിരവധിപേർ സംസ്കാര ചടങ്ങുകളിൽ പങ്കാളിയായി. ദേശീയ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് മേധാവി ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലഫ്.
ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംഭവത്തിൽ ആദ്യമായി കൊല്ലപ്പെട്ടത് രണ്ടുപേരായിരുന്നു. പിന്നീട് പരിക്കേറ്റ രണ്ടുപേരുടെ ജീവനും പൊലിയുകയായിരുന്നു. അറബ് സംയുക്ത സേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബി.ഡി.എഫ് സൈനികരും ദൗത്യത്തിൽ പങ്കാളികളായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.