Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൊ​മ്പ​ര​മാ​യി...

നൊ​മ്പ​ര​മാ​യി പാ​ർ​ക്കി​ൽ അ​ന്തി​യു​റ​ങ്ങി​യ മ​ല​യാ​ളി​യു​ടെ മ​ര​ണം: കൈകോർക്കാം; അനാഥ മരണം ആവർത്തിക്കാതിരിക്കാൻ

text_fields
bookmark_border
നൊ​മ്പ​ര​മാ​യി പാ​ർ​ക്കി​ൽ അ​ന്തി​യു​റ​ങ്ങി​യ മ​ല​യാ​ളി​യു​ടെ മ​ര​ണം: കൈകോർക്കാം; അനാഥ മരണം ആവർത്തിക്കാതിരിക്കാൻ
cancel

മ​നാ​മ: തൊ​ഴി​ൽ ന​ഷ്​​ട​മാ​യി​ പാ​ർ​ക്കി​ൽ അ​ന്തി​യു​റ​ങ്ങേ​ണ്ടി​വ​ന്ന മ​ല​യാ​ളി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ഇ​ങ്ങ​നെ​യു​ള്ള​വ​രെ ക​ണ്ടെ​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളും രം​ഗ​ത്ത്. ഇ​നി ആ​രും അ​നാ​ഥ​രാ​യി മ​ര​ണ​ത്തി​ലേ​ക്ക്​ നീ​ങ്ങ​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി​സ​മൂ​ഹ​ത്തെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ​ത്. മ​നാ​മ അ​ൽ ഹം​റ തി​യ​റ്റ​റി​ന്​ സ​മീ​പ​ത്തെ പാ​ർ​ക്കി​ൽ അ​ഭ​യം​തേ​ടി​യ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട്​ സ്വ​ദേ​ശി സോ​മു​വാ​ണ്​ (45) വെ​ള്ളി​യാ​ഴ്​​ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ തൊ​ഴി​ൽ​ന​ഷ്​​ട​മാ​യ​തി​നാ​ലാ​ണ്​ ഇ​ദ്ദേ​ഹം പാ​ർ​ക്കി​ൽ അ​ഭ​യം തേ​ടി​യ​ത്. നാ​ല്​ മാ​സ​ത്തോ​ളം ഇ​വി​ടെ​യാ​ണ്​ രാ​വും പ​ക​ലും ക​ഴി​ച്ചു​കൂ​ട്ടി​യ​ത്. ഇ​പ്പോ​ഴ​ത്തെ കൊ​ടും ചൂ​ടി​ലും ഇ​ദ്ദേ​ഹം അ​വി​ടെ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ്​ സം​ഭ​വ​ത്തി​െൻറ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​വ​സ്​​ഥ അ​റി​ഞ്ഞ്​ ചി​ല സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും ഇ​ദ്ദേ​ഹം നി​ര​സി​ച്ചെ​ന്നും പ​റ​യു​ന്നു.

ഞെ​ട്ട​ലോ​ടെ​യാ​ണ്​ ഇൗ ​സം​ഭ​വം പ്ര​വാ​സി​സ​മൂ​ഹം കേ​ട്ട​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ രാ​പ്പ​ക​ലി​ല്ലാ​തെ സ​ഹ​ജീ​വി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ഒാ​ടി​ന​ട​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു ഇൗ ​സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ തു​ട​ങ്ങി​യ​തു​മു​ത​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ളു​മാ​യി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണം ന​ൽ​കി​യും താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യും നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​ക്ക്​ സ​ഹാ​യി​ച്ചും അ​വ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​ത്ത​രം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ ഇൗ ​മ​ര​ണം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം, അ​ഭ​യ​മി​ല്ലാ​തെ അ​ല​യു​ന്ന​വ​ർ ഇ​നി​യു​മു​ണ്ടാ​കാ​മെ​ന്ന ഒാ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ്​ ഇൗ ​സം​ഭ​വം. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത​കൂ​ടി​യാ​ണ്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മു​ന്നി​ലു​ള്ള​ത്.

ദു​രി​തം അ​നു​​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ ഏ​തു സ​മ​യ​ത്തും ത​യാ​റാ​ണെ​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു. കോ​വി​ഡ്​ കാ​ല​ത്ത്​ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ ബ​ഹ്റൈ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ള​ും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ അ​ക്കാ​ര്യം സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​നും അ​വ​രോ​ട്​ സ​ഹ​ക​രി​ക്കാ​നും ത​യാ​റാ​ക​ണം. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടേ​താ​യ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ്​ ജ​ന​സേ​വ​ന​ത്തി​ന്​ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ എ​ല്ലാ​വ​രും മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രി​ക്ക​ലും പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന്​ ബ​ഹ്​​റൈ​ൻ കേ​ര​ള ​സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം പാ​ർ​ക്കി​ൽ ക​ഴി​യു​ന്ന വി​വ​രം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ചി​ല സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ഒ​രു​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​തി​ന്​ മു​മ്പ്, ഇ​തേ പാ​ർ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന മ​റ്റൊ​രാ​ൾ​ക്ക്​ ബി.​കെ.​എ​സ്.​എ​ഫ്​ ഇ​ട​പെ​ട്ട്​ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒാ​രോ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നെ​യും ഇ​രു​ത്തി ചി​ന്തി​പ്പി​ക്കേ​ണ്ട സം​ഭ​വ​മാ​ണി​തെ​ന്ന്​ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള പ​റ​ഞ്ഞു. ഈ ​കൊ​ടും​ചൂ​ടി​ൽ ആ​ഹാ​ര​ത്തി​നും പാ​ർ​പ്പി​ട​ത്തി​നും വ​ക​യി​ല്ലാ​തെ ക​ഷ്​​ട​പ്പെ​ടു​ന്ന സ​ഹ​ജീ​വി​യെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന വീ​ഴ്​​ച സ്വ​യം വി​മ​ർ​ശ​ന​മാ​യി ക​രു​തു​ന്നു. ഇ​തി​നു പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ട്.

ക​യ​റി​ക്കി​ട​ക്കാ​നും ആ​ഹാ​ര​ത്തി​നും വ​ക​യി​ല്ലാ​തെ ബ​ഹ്‌​റൈ​നി​ൽ ക​ഷ്​​ട​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​രെ, വി​ശേ​ഷി​ച്ച്​ മ​ല​യാ​ളി​ക​ളെ ക​ണ്ടു​പി​ടി​ച്ച്​ സ​ഹാ​യി​ക്കാ​നു​ള്ള ദൗ​ത്യം ഒ​ന്നി​ച്ച്​ ഏ​റ്റെ​ടു​ക്കാ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​ന്​ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​നോ​ടൊ​പ്പം അ​ണി​ചേ​രാ​ൻ മ​റ്റു സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ടും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

വൈ​കു​ന്നേ​രം പൊ​തു​യി​ട​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്കാ​രെ ക​ണ്ടു​പി​ടി​ക്കാ​ൻ സ​മാ​ജം ചാ​രി​റ്റി വി​ഭാ​ഗം ക​ൺ​വീ​ന​ർ കെ.​ടി. സ​ലീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ത്ത​ര​ത്തി​ൽ ക​ഷ്​​ട​പ്പെ​ടു​ന്ന ആ​ളു​ക​ളെ​പ്പ​റ്റി വി​വ​രം കി​ട്ടി​യാ​ൽ ഇ​നി പ​റ​യു​ന്ന ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടാം. കെ.​ടി. സ​ലീം 33750999, ഉ​ണ്ണി 32258697, രാ​ജേ​ഷ് ചേ​രാ​വ​ള്ളി 35320667, റെ​ജി കു​രു​വി​ള 39449958, ടി.​ജെ. ഗി​രീ​ഷ് 39885506, ദേ​വ​ദാ​സ് കു​ന്ന​ത്ത് 39449287, വ​ർ​ഗീ​സ് ജോ​ർ​ജ് 39291940.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Malayalee
Next Story