Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദീപാവലി: കിരീടാവകാശി...

ദീപാവലി: കിരീടാവകാശി ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചു 

text_fields
bookmark_border
ദീപാവലി: കിരീടാവകാശി ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചു 
cancel
camera_alt??????? ???????????? ?????????????? ?????? ???????????????????? ???????? ????? ??? ????? ?? ???? ????????? ?????????? ???????????? ?????????????? ??????? ????????????????
മനാമ: ദീപാവലി പ്രമാണിച്ച്​ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ബഹ്​റൈനിൽ വർഷങ്ങളായി താമസിക്കുന്ന ഇന്ത്യക്കാരുടെ ഭവനങ്ങൾ സന്ദർശിച്ചു. മാൽജിമാൽ, ഭാട്ടിയ, അസർപോട്ട, ​േകവൽറാം, വൈദ്യ, കവലാനി തുടങ്ങിയ കുടുംബങ്ങളുടെ വീടുകളിലാണ്​ അദ്ദേഹമെത്തി ദീപാവലി ആശംസകൾ നേർന്നത്​. ബഹ്​റൈൻ വിവിധ വിശ്വാസങ്ങളും ആചാരങ്ങളുമുള്ളവരുടെ സംഗമ ഭൂമിയാണെന്ന്​ കിരീടാവകാശി വ്യക്തമാക്കി. 
മതസൗഹാർദവും സാഹോദര്യവും നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യമാണ്​ ബഹ്​റൈനുള്ളത്​. വിവിധ സമൂഹങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം എന്നത്​ ഇസ്​ലാം ഉൗന്നിപ്പറയുന്ന കാര്യമാണ്​. 
ബഹ്​റൈ​​െൻറ പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിച്ചവരാണ്​ ഇന്ത്യൻ സമൂഹം. ഇൗ കാര്യം സ്​മരിക്കാനുള്ള അവസരം കൂടിയാണ്​ ദീപാവലി വേളയെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്​റൈ​​െൻറ വിശാലമായ സാംസ്​കാരിക, വിശ്വാസ സമീപനത്തിന്​ ഇന്ത്യൻ സമൂഹം കിരീടാവകാശിക്ക്​ നന്ദി അറിയിച്ചു. ശൈഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ആൽ ഖലീഫയും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepavaliCrown prince visited Indian Houses
News Summary - Deepavali
Next Story